
പരിസ്ഥിതി ദിനത്തില്‍ ‘പച്ച’ മനുഷ്യനായി ജില്ലാ കലക്ടര്‍
സമയം രാവിലെ 9.20. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ നിര്‍ത്തുമ്പോള്‍ കയറാനായി ഒരു യാത്രികന്‍ കൂടി ഉണ്ടായിരുന്നു, പത്തനംതിട്ടയുടെ സ്വന്തം കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ടിക്കറ്റെടുത്ത് ഗണ്‍മാനോടൊപ്പം ജില്ലാ കലക്ടറെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അത്ഭുതം. സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര്‍ സെല്‍ഫി പകര്‍ത്താന്‍ തിരക്കുകൂട്ടി. തുടര്‍ന്ന് അടുത്ത കെഎസ്ആര്‍ടിസി ബസില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക്. പിന്നീട് കാല്‍ നടയായി കലക്ടറേറ്റിലേക്ക്. കലക്ടറേറ്റ് അങ്കണത്തില്‍ ഫലവൃക്ഷ തൈയും നട്ട് ചേമ്പറിലേക്ക്. പരിസ്ഥിതി ദിനത്തില്‍ ‘പച്ച’ മനുഷ്യനായി ഔദ്യോഗിക ജീവിതത്തിലേക്ക് കലക്ടര്‍ കടന്നു.
‘ഈ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്‍ന്നാല്‍ ഒരു ദിവസമെങ്കിലും നമുക്ക് വായു മലിനീകരണത്തില്‍ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാം” ഫേസ്ബുക്കില്‍ കഴിഞ്ഞദിവസം കുറിച്ച സന്ദേശം ജില്ലാ കലക്ടര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു
പൊതുഗതാഗത സംവിധാനം യാത്രയ്ക്ക് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മറ്റു നഗരങ്ങളില്‍ ബസ് യാത്ര ചെയ്യാറുണ്ടെങ്കിലും ഇവിടെ സാധിക്കാറില്ലെന്ന് അദ്ദേഹം പരിതപിച്ചു.
സമൂഹത്തിന്റെ നിലനില്‍പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം: ഡെപ്യൂട്ടി സ്പീക്കര്‍
സമൂഹത്തിന്റെ നിലനില്‍പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ എക്സൈസ് വിമുക്തി മിഷന്റെ അഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘ലഹരിക്കെതിരെ ഒരു മരം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഭൂമിയുടെ നിലനില്‍പിന് വൃക്ഷങ്ങള്‍ അനിവാര്യമാണ്. പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യത്തിലൂടെ ശുദ്ധവായു കുറയുന്നു. പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനം ശക്തമാക്കണം. വിമുക്തി മിഷനിലൂടെ എക്സൈസ് ലഹരിക്കെതിരെ നിരവധി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും ലഹരിക്കെതിരെ ജനങ്ങളില്‍ അവബോധവും സൃഷ്ടിക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനമാണ് നടത്തുന്നത്. അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിനുള്ള തുക അനുവദിക്കുമെന്നും അദേഹം പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായി.
പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം പി ബി ബാബു ലഹരിവിരുധ പ്രതിജ്ഞ ചൊല്ലി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി എം മഞ്ജു, പ്രധാനാധ്യാപിക ജെ നിഷ, പിടിഎ അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ മൂന്ന് സ്ഥലത്ത് കാമറ
കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ കാമറ സ്ഥാപിച്ചു. കുളത്തുമണ്‍, ചെളിക്കുഴി, കല്ലേലി ഭാഗങ്ങളിലാണ് കാമറ സ്ഥാപിച്ചത്. കാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാരപാത കണ്ടെത്തി തുടര്‍നടപടിയിലേക്ക് കടക്കും. കഴിഞ്ഞ ദിവസം കമ്പകത്തുംപച്ചയില്‍ നിന്ന് ആനക്കൂട്ടത്തെ കിളിയറ ഭാഗത്തേക്ക് തിരിച്ചു വിട്ടിരുന്നു. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത മനസിലാക്കുന്നതിനാണ് കാമറ സ്ഥാപിച്ചത്.
കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന മൂന്ന് സംഘമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിക്കും. സംഘത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില്‍ കാട്ടനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍. കോന്നി- 9188407513, റാന്നി- 9188407515
ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം അധ്യക്ഷനായി. 29 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകരിച്ചു. ഇലന്തൂര്‍, പുളിക്കീഴ്, മല്ലപ്പള്ളി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും വടശേരിക്കര, കോട്ടങ്ങള്‍, തോട്ടപ്പുഴശേരി, കടപ്ര, അയിരൂര്‍, മെഴുവേലി, പന്തളം തെക്കേക്കര, പ്രമാടം, കല്ലൂപ്പാറ, ആനിക്കാട്, റാന്നി പഴവങ്ങാടി, കൊറ്റനാട്, അരുവാപ്പുലം, കവിയൂര്‍, ഇലന്തൂര്‍, ചെറുകോല്‍, നിരണം, ഓമല്ലൂര്‍, നെടുമ്പ്രം, ഏറത്ത്, കുറ്റൂര്‍, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയുടെയും വാര്‍ഷിക പദ്ധതിയാണ് അംഗീകരിച്ചത്.
ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ പരിശീലനം
പത്തനംതിട്ട കളക്ടറേറ്റിന് സമീപമുള്ള ജില്ലാ ലീഡ് ബാങ്കിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം.
ഫോണ്‍ 0468 2270243, 04682992293, 8330010232
അഭിമുഖം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കൊളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 11 ന് 10.30. എംബിബിഎസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50. ഫോണ്‍: 0468 2344823, 2344803
അധ്യാപക ഒഴിവ്
അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യോളജി ഗസ്റ്റ് അധ്യാപക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 9895255427
അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കൊളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001. വെബ്‌സൈറ്റ്: www.srccc.in
അഭിമുഖം
ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീ അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലിക മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ്/ ടിസിഎംസി രജിസ്‌ട്രേഷന്‍ (സൈക്കിയാട്രിക്കില്‍ പിജി അഭികാമ്യം). അഭിമുഖം ജൂണ്‍ 20 രാവിലെ 11ന്. ബയോഡേറ്റയോടൊപ്പം അസല്‍രേഖ സഹിതം അപേക്ഷിക്കണം. ഫോണ്‍: 9188522990
അഭിമുഖം മാറ്റി
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പന്തളം കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ ഏഴിന് നടത്താനിരുന്ന അഭിമുഖം ബക്രീദ് അവധിയെ തുടര്‍ന്ന് ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് നടത്തുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അഭിമുഖം ജൂണ്‍ 12 ന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുള്ള ട്രേഡ്സ്മാന്‍ ഹൈഡ്രോളിക്സ്, ടര്‍ണിംഗ് തസ്തികകളിലേക്ക് ജൂണ്‍ 12 ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് കോളജില്‍ ഹാജരാകണം. യോഗ്യത: അതത് വിഷയങ്ങളിലെ എന്‍സിവിടി/ കെജിസിഇ/ ടിഎച്ച്എസ്എല്‍സി. പിഎസ് സി അനുശാസിക്കുന്ന യോഗ്യത ഉണ്ടാകണം. ഫോണ്‍: 04734 231776
ക്വട്ടേഷന്‍
സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് 125 സര്‍വേ കല്ലുകള്‍ എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 16 രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പായി റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍ – 04735 227703, ഇ മെയില്‍ – [email protected]
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ വേങ്ങല്‍ എം. ടി. എല്‍. പി സ്‌കൂള്‍, മേപ്രാല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ എന്നിവയ്ക്കും സുരക്ഷ മുന്‍നിര്‍ത്തി പെരിങ്ങര കാരയ്ക്കല്‍ എല്‍ പി സ്‌കൂളിനും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ (ജൂണ്‍ 6) അവധി പ്രഖ്യാപിച്ചു.
ചെന്നീര്‍ക്കര, ഓമല്ലൂര്‍: കുടിവെള്ള പദ്ധതിക്ക് 13.34 കോടി
ആറന്മുള നിയോജക മണ്ഡലത്തിലെ ചെന്നീര്‍ക്കര, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 13,33,62,974 രൂപയുടെ ബിഡ്ഡിനാണ് അനുമതി നല്‍കിയത്. ചെന്നീര്‍ക്കര, ഓമല്ലൂര്‍ പഞ്ചായത്തുകളിലെ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഇന്‍ടേക്കില്‍ നിന്നും ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള പ്ലംബിഗ് മെയിന്‍, പമ്പ് സെറ്റ്, ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കല്‍ എന്നി പ്രവൃത്തികളാണ് ഉള്‍പ്പെടുന്നത്. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
ചെന്നീര്‍ക്കര പഞ്ചായത്തിലെ തോമ്പില്‍ക്കാവ് ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നും ഉമ്മിണിക്കാവ് നിര്‍മിക്കുന്ന 11.5 എംഎല്‍ഡി കപ്പാസിറ്റിയുള്ള ജല ശുദ്ധീകരണ ശാലയിലേക്ക് ഏഴ് കി.മീ ദൂരത്തില്‍ 450 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ ചെന്നീര്‍ക്കരയിലെയും ഓമല്ലൂരിലെയും 9182 ഓളം വീടുകളിലേക്കുള്ള വാട്ടര്‍ കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒമ്പത്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 90 കുടുംബങ്ങളിലായി 108 പുരുഷന്‍മാരും 127 സ്ത്രീകളും 72 കുട്ടികളും ഉള്‍പ്പെടെ 307 പേരാണ് ക്യാമ്പിലുള്ളത്. കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, വേങ്ങല്‍ എംടിഎല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, നിരണം സെന്റ് മേരീസ് എച്ച് എസ്, പെരിങ്ങര പിഎംവി എല്‍പിഎസ് ഓഡിറ്റോറിയം, പെരിങ്ങര സര്‍ക്കാര്‍ എല്‍പിഎസ് എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം : പരാതി ജൂണ്‍ 10 വരെ നല്‍കാം
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജിച്ച കരട് വിജ്ഞാപനത്തില്‍ ആക്ഷേപം സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 10. ആക്ഷേപവും അഭിപ്രായവും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ രജിസ്ട്രേര്‍ഡ് തപാലിലോ അറിയിക്കാം. ആക്ഷേപത്തിനൊപ്പം രേഖ ഹാജാരാക്കാന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം. വിലാസം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം-695033. ഫോണ്‍: 0471 2335030. വെബ് :https://delimitation.
സൗജന്യ പരിശീലനം
പത്തനംതിട്ടഎസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, കുക്കീസ്, ചോകൊലെറ്റ്സ് എന്നിവ നിര്‍മിക്കാന്‍ പരിശീലനം നല്‍കുന്നു. പ്രായം: 18-44. ഫോണ്‍ 0468 2270243, 0468 2992293, 8330010232
‘ചങ്ങാതിക്കൊരു മരം’ പദ്ധതി ആരംഭിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വൃക്ഷവല്‍ക്കരണ ക്യാമ്പയിന്‍ ‘ചങ്ങാതിക്കൊരു മരം’ പദ്ധതിയുടെ ഉദ്ഘാടനം എസ് കെ വി യു പി സ്‌കൂളില്‍ നിയമസഭാ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു . ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പ്രവര്‍ത്തനവും നടത്തണമെന്ന് അദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതി സുസ്ഥിരമായി വീണ്ടെടുക്കുന്നതിനുള്ള പരിശ്രമം സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. സെക്രട്ടറി സി എസ് കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ വി പി വിദ്യാധരപണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രിയാ ജ്യോതികുമാര്‍, പൊന്നമ്മ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ്, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണം
ഏറത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനാചരണം വൃക്ഷതൈ നട്ട് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മണക്കാല ദീപ്തി സ്‌പെഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. വൈസ്പ്രസിഡന്റ് ശ്രീജകുമാരി, അംഗങ്ങളായ മറിയാമ്മ തരകന്‍, അനില്‍ പൂതക്കുഴി, ദീപ്തി സ്‌കൂള്‍ പ്രധാനധ്യാപിക സൂസന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
റാന്നി ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്
ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി റാന്നിയെ പ്രഖ്യാപിച്ച് എംഎല്‍എ അഡ്വ പ്രമോദ് നാരായണ്‍. പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് ലൈഫ് ഭവന പദ്ധതി സഹായകമായെന്നും തൊഴില്‍ അന്വേഷകര്‍ ഉള്‍പ്പടെ എല്ലാവരെയും പ്രതിസന്ധികളില്‍ ചേര്‍ത്തു നിര്‍ത്തിയ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. റാന്നി താലൂക്കാശുപത്രി നിര്‍മാണം ആരംഭിച്ചു. റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡ് സ്ത്രീ സൗഹൃദമാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കും . നോളേഡ്ജ് വില്ലേജിന്റെ ഭാഗമായി സൗജന്യ പിഎസ്‌സി പരിശീലനം, കുടുംബശ്രീയുമായി ചേര്‍ന്ന് സ്‌കില്‍ ഡെവലപ്പ്മെന്റ് എന്നിവ ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ ആര്‍ പ്രകാശ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം നയന സാബു , പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അജിമോന്‍ പുതുശ്ശേരിമല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗീത സുരേഷ്, അംഗങ്ങളായ സന്ധ്യാ ദേവി, സിന്ധു സഞ്ചയന്‍, എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനം ആചരിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തല പരിസ്ഥിതി ദിനാചരണം വാഴമുട്ടം അങ്കണവാടിയില്‍ പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാല്‍ മാവ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അഡ്വ എസ് മനോജ് കുമാര്‍ അധ്യക്ഷനായി. തൊഴിലുറപ്പ് തൊഴിലാളികള്‍, അധ്യാപകര്‍, കുട്ടികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ശിശു സൗഹൃദ കോര്‍ണര്‍ ഉദ്ഘാടനം
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ‘ശിശു സൗഹൃദ കോര്‍ണര്‍’ ഉദ്ഘാടനം സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ പ്രസിഡന്റ് എന്‍ നവനിത്ത് നിര്‍വഹിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ചിത്രകാരന്‍ ഉന്‍മേഷ് പൂങ്കാവ് ശിശു സൗഹൃദ ചിത്രം വരച്ച് മനോഹരമാക്കി. പ്രധാനധ്യാപിക ശശികല, പി ടി എ പ്രസിഡന്റ് അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു .
വൃക്ഷവല്‍ക്കരണ കാമ്പയിന്‍
വള്ളിക്കോട് ‘വൃക്ഷവല്‍ക്കരണ കാമ്പയിന്‍’ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം കൈപ്പട്ടൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍, സ്ഥിരം സമിതി അധ്യക്ഷരായ എം പി ജോസ്, ജി സുഭാഷ്, അംഗം എം വി സുധാകരന്‍, പ്രധാനധ്യാപിക സജിതാ നിസാം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു