
konnivartha.com:ലോഡ്ജിൽ യുവതിയോടൊപ്പം മുറി വാടകക്കെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുമ്പഴ ഗ്രീൻലാൻഡ് ഹോട്ടലിൽ ശനിയാഴ്ച വൈകിട്ട് 3 30 നാണ് കലഞ്ഞൂർ സ്വദേശിനി 20 കാരിയോടൊപ്പം മുറി വാടകക്കെടുത്ത യുവാവിനെ രാത്രി 7.30 ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അടൂർ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതിൽ വീട്ടിൽ നൗഷാദിൻ്റെ മകൻ
മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്. വൈകിട്ട് ഇരുവരും വഴക്കിട്ടതിനുശേഷം യുവതി ശുചിമുറിയിൽ പോയി റൂമിൽ മടങ്ങി വന്നപ്പോൾ സൂഫിയാനെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നെന്നാണ് യുവതിയുടെ മൊഴി. പത്തനംതിട്ട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.