Trending Now

ഭക്ഷണ സാധനങ്ങള്‍ക്ക് കൊള്ള വില : സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു

Spread the love

 

konnivartha.com: കേരളത്തില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില . ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ . അമിത വില നിയന്ത്രിയ്ക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം എല്ലാം തകര്‍ന്നു . ജനങ്ങള്‍ ആകെ ബുദ്ധിമുട്ടില്‍ ആണ് . മിസ്റ്റര്‍ (മിനിസ്റ്റര്‍ )മുഖ്യമന്ത്രി നിങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ .

കേരളത്തില്‍ ഉള്ള ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനവ്‌ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞിട്ടും ഒരു നടപടിയും ഇല്ല . ഭൂരിപക്ഷം ഭക്ഷ്യ വസ്തുക്കളും കേരളത്തില്‍ എത്തുന്നത്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം .അവരെ പിണക്കിയാല്‍ കേരളം മുഴു പട്ടിണിയിലാകും എന്ന് കേരള സര്‍ക്കാരിന് ബോധ്യം ഉണ്ട് .അതിനാല്‍ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല .

മീനും മാംസവും പച്ചക്കറിയും കമ്പോള നിലവാരം ഉയര്‍ന്നു . അരിയ്ക്കും അതുമായി ബന്ധപെട്ട പലചരക്ക് സാധനങ്ങള്‍ക്ക് വില എത്രയായി എന്ന് ഓരോ കുടുംബത്തിനും ഉത്തമ ബോധ്യം ഉണ്ട് . കേരളത്തിലെ മിക്ക സര്‍ക്കാര്‍ വകുപ്പുകളും ജനതയുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നില്ല . കേരളത്തില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു ജീവിച്ചു പോകാന്‍ ഏറ്റവും കുറഞ്ഞത്‌ 650 രൂപ വേണം . ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടേണ്ട വകുപ്പുകള്‍ ഒറ്റകാര്യത്തില്‍ ഇടപെടുന്നില്ല . സര്‍ക്കാര്‍ സംവിധാനം എല്ലാം പാളി . നാക്കിന്‍റെ പച്ച കൊണ്ട് പിടിച്ചു നില്‍ക്കുന്ന മന്ത്രി സഭ ജനകീയ വിഷയങ്ങളില്‍ നിന്നും വ്യതിചലിച്ചു . കൃഷി വകുപ്പ് കൊണ്ട് കര്‍ഷകന് യാതൊരു പ്രയോജനം ഇല്ല .ഭക്ഷ്യ സുരക്ഷാ വകുപ്പും ജനകീയ മനസ്സ് കാണുന്നില്ല .എല്ലാം നിയന്ത്രിയ്ക്കുന്ന മുഖ്യമന്ത്രിപോലും തന്‍റെ കീഴില്‍ ഉള്ള വകുപ്പുകളുടെ മെല്ലെ പോക്ക് ചോദ്യം ചെയ്യുന്നില്ല .

ഓരോ ദിവസം കഴിയുമ്പോള്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വില ഉയര്‍ന്നു വരുന്നു .ആയിരം രൂപ കൊണ്ട് മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ പോക്കറ്റ് കാലി . കേരളത്തിലെ ജനങ്ങളുടെ മനസ്സ് അസ്വസ്ഥം ആണ് . ഭക്ഷ്യ വസ്തുക്കളുടെ വില കുറയ്ക്കാന്‍ കഴിയുന്നില്ല എങ്കില്‍ കേരളത്തിലെ പാവങ്ങളുടെ അവസ്ഥ പരിതാപകരമായ നിലയില്‍ എത്തും എന്ന് മുന്നറിയിപ്പ് നല്‍കുന്നു . അഭിപ്രായം പറയാന്‍ പോലും ഉള്ള ത്രാണി കേരള ജനതയ്ക്ക് നഷ്ടമായി .പോഷകഗുണം ഉള്ള ഭക്ഷ്യ വസ്തുക്കള്‍ നിലവില്‍ ലഭ്യം അല്ല . കൊടിയ രാസവസ്തുക്കള്‍ പ്രയോഗിച്ച ഭക്ഷ്യ വസ്തുക്കള്‍ ആണ് മാര്‍ക്കറ്റില്‍ ഉള്ളത് . ഇത് കഴിച്ചു കഴിച്ചു രോഗികളായ അവസ്ഥ ആണ് ഉള്ളത് . സര്‍ക്കാര്‍ സംവിധാനം എല്ലാം തകിടം മറിഞ്ഞു എന്ന് സാധാരണ ജനം പറയുമ്പോള്‍ അത് ചെവിക്കൊള്ളാന്‍ ഭരണ സംവിധാനങ്ങള്‍ക്ക് കഴിയണം . ഇല്ലെങ്കില്‍ ഈ നാട് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തും

error: Content is protected !!