
റേഡിയേഷൻ ടെക്നോളജിസ്റ്റ് നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്നോളജിസ്റ്റ് നിയമനത്തിന് ജൂൺ 25ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ ജൂൺ 13ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.
സീനിയർ ഏജൻസി റിക്രൂട്ട്മെന്റ് ആൻഡ് ഡവലപ്മെന്റ് മാനേജർ, എക്സിക്യൂട്ടീവ് ഏജൻസി റിക്രൂട്ട്മെന്റ് ആൻഡ് ഡെവലപ്മെന്റ് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഫിനാൻഷ്യൽ അഡൈ്വസർ, സെയിൽസ് എക്സിക്യൂട്ടീവ്/ ബിസിനസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് ട്രെയിനീസ്, സൈറ്റ് എൻജിനിയർ ആൻഡ് ക്വാളിറ്റി സർവേയർ, അക്ക്യുസിഷൻ മാനേജർ തസ്തകകളിലാണ് അഭിമുഖം.
പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.
അതിഥി അധ്യാപക നിയമനം
2023-26 അധ്യയന വർഷത്തിൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ ഹിന്ദി, ഇസ്ലാമിക് ഹിസ്റ്ററി, അറബിക് വിഭാഗങ്ങളിലേക്ക് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
താൽപര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 12 വൈകിട്ട് 4 ന് മുൻപ് തപാൽ വഴിയോ നേരിട്ടോ കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യു പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.
അധ്യാപക ഒഴിവ്
ഗവ. ജി. വി. രാജ സ്പോർട്സ് സ്കൂളിൽ 2025-26 അധ്യയന വർഷത്തിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓരോ അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ രേഖകളും പകർപ്പുകളും സഹിതം ജൂൺ 12 രാവിലെ 11 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ജൂൺ 25ന് ഉച്ചക്ക് രണ്ടിന് കേരള വനിതാ കമ്മിഷൻ ആസ്ഥാനത്ത് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
യോഗ്യത: (1) ബി.ഇ./ബിടെക് ഇൻ കംപ്യൂട്ടർ, കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/എംസി.എ/എം.എസ്.സി. (കംപ്യൂട്ടർ സയൻസ്/ഐടി)
(2) സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ വിവരസങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായ പരിധി: 18-36 (സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് വയസിളവ് ലഭിക്കും).
സയന്റിസ്റ്റ് നിയമനം
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ കോട്ടയം, പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ ഫിസിക്സ്, കെമിസ്ട്രി ബയോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ കമ്പ്യൂട്ടേഷണൽ ആൻഡ് തിയറിറ്റിക്കൽ മേഖലകളിൽ 5 സയൻറിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോമിനും നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും [email protected] വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2500200.