Trending Now

കോന്നി കൾച്ചർ ഫോറം സംഘടിപ്പിക്കുന്ന കോന്നി മെറിറ്റ് ഫെസ്റ്റ് ജൂൺ 14 ന്

Spread the love

 

konnivartha.com: കോന്നി കൾച്ചറൽ ഫോറം കഴിഞ്ഞ 10 വർഷമായി സംഘടിപ്പിച്ചു വരുന്ന കോന്നി മെറിറ്റ് ഫെസ്റ്റ് ഇത്തവണ 2025 ജൂൺ 14ന് രാവിലെ 9 മണിക്ക് കോന്നി സെൻറ് ജോർജ് മഹാ ഇടവക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും എന്ന് ചെയർമാൻ റോബിൻ പീറ്റർ അറിയിച്ചു

കോന്നി കൾച്ചറൽ ഫോറം രക്ഷാധികാരി അഡ്വ:അടൂർ പ്രകാശ് എം പി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത നയതന്ത്രജ്ഞനും എഴുത്തുകാരനുമായ ടി പി ശ്രീനിവാസൻ കോന്നി മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും .

കോന്നി നിയോജകമണ്ഡലത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളെയും സിവിൽ സർവീസ് വിജയികളെയും കോന്നി മെറിറ്റ് ഫെസ്റ്റിൽ അനുമോദിക്കും .

കോന്നി നിയോജക മണ്ഡലത്തിലെ 33 വിദ്യാലയങ്ങളിൽ നിന്നായി 600 ലധികം വിദ്യാർത്ഥികൾ കോന്നി മെറിറ്റ് ഫെസ്റ്റിൽ പങ്കെടുക്കുമെന്ന് കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അറിയിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം വി അമ്പിളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് ജില്ലാ പഞ്ചായത്തംഗം വി ടി അജോമോൻ ബ്ലോക്ക് പഞ്ചായത്തംഗം ജോളി ഡാനിയൽ ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും

error: Content is protected !!