Trending Now

നിരവധി തൊഴിലവസരങ്ങള്‍ ( 12/06/2025 )

Spread the love

പ്ലേസ്മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ജൂൺ 21 ന് രാവിലെ 9.30 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ നിയമനത്തിനായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിഗ്രി യും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി

 https://tinyur.com/3upy7w5u ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്www.facebook.com/MCCTVM, 0471-2304577.

 

365 കാറ്റഗറികളിൽ നിയമനം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 365 കാറ്റഗറികളിലായി 2423 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതൽ മുകളിലോട്ട് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 23 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്:https://ssc.gov.inwww.ssckkr.kar.nic.in    

 

റേഡിയേഷൻ ടെക്‌നോളജിസ്റ്റ് നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്‌നോളജിസ്റ്റ് നിയമനത്തിന് ജൂൺ 25ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in   

കരാർ നിയമനം

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയും സെക്രട്ടേറിയറ്റ് സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുമുള്ള തസ്തികകളിൽ നിന്നും വിരമിച്ച 60 വയസ് പൂർത്തിയാകാത്ത വ്യക്തികളെ കൂടിക്കാഴ്ചയിലൂടെയാണ് തിരഞ്ഞെടുക്കുക.

ബയോഡാറ്റ, എ.ജിയുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട് / പെൻഷൻ പേമെന്റ് ഓർഡർ എന്നിവ സഹിതം വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ ജൂൺ 25 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അക്കൗണ്ട്സ് ഓഫീസറുടെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:  www.kshb.kerala.gov.in  

 

റേഡിയേഷൻ ടെക്നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്നോളജിസ്റ്റ് നിയമനത്തിന് ജൂൺ 25 ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്:  www.rcctvm.gov.in.   

 

വാക്ക് ഇൻ ഇന്റർവ്യൂ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് വനിതാ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത ബിരുദവും ബി.എഡുമാണ് യോഗ്യത.

കുറഞ്ഞ പ്രായപരിധി 25 വയസ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 20 ന് രാവിലെ 11 ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666. ഇമെയിൽ: [email protected], വെബ്സൈറ്റ്:  www.keralasamakhya.org   

 

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ കരാർ നിയമനത്തിന് ജൂൺ 20 ന് അഭിമുഖം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂൺ 20 ന് രാവിലെ 10.30 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

റസിഡൻഷ്യൽ ടീച്ചർ

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവുള്ള റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേയ്ക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബിരുദവും ബി.എഡുമാണ് യോഗ്യത. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭ്യമാകത്തക്ക രീതിയിൽ തപാലിൽ അയയ്ക്കണം.

വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം – 695 002. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org  

നിഷിൽ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ് റൈറ്റർ ആന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 7 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career. 

 

അധ്യാപക ഒഴിവ്

ആറ്റിൻപുറം ഗവ. യു.പി സ്കൂളിൽ ഫുൾ ടൈം അറബിക് ഭാഷ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂൺ 13ന് ഉച്ചയ്ക്ക് 1.30ന്. അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 0472 2865083.

 

 

error: Content is protected !!