 
	
		konnivartha.com: അതി നൂതന സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈൽ ബസ്സുമായി കൊച്ചി അമൃത ആശുപത്രി.
80 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബ്ലഡ് ബസിൽ ഒരേസമയം അഞ്ചുപേർക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഒരു മെഡിക്കൽ യൂണിറ്റായും ഇത് പ്രവർത്തിക്കും. ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഫൗണ്ടേഷനും, ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും സംയുക്തമായി സംഭാവന ചെയ്ത ബ്ലഡ് മൊബൈൽ ബസ് യൂണിറ്റിന്റെ ഉദ്ഘാടനം ലോക രക്തദാന ദിനമായ ജൂൺ 14 ന് അമൃത ആശുപത്രിയിൽ വച്ച് നടക്കും.
ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ രക്തദാനം ചെയ്ത സന്നദ്ധ രക്തദാതാക്കളേയും, അത്യാവശ്യ ഘട്ടങ്ങളിലും അല്ലാതെയും രക്തദാതാക്കളെ സംഘടിപ്പിച്ച ബ്ലഡ് ഡോണർ സംഘടനകളെയേയും ആദരിക്കും.
 
					 
					 
					 
					 
					 
					 
					 
					 
					 
					