
രഞ്ജിതയുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നേഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.
സര്‍ക്കാരിന്റെ എല്ലാ പിന്തുണയും രഞ്ജിതയുടെ കുടുംബത്തിനുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വേദനാജനകമായ സംഭവമാണ് നടന്നത്. കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്. മൃതദേഹം കാലതാമസമില്ലാതെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം ഉറപ്പാക്കും. എയര്‍ ഇന്ത്യ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരങ്ങള്‍ക്ക് അഹമ്മദാബാദിലേക്ക് പോകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ യു ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.
ഡിഎന്‍എ പരിശോധന ആവശ്യമെങ്കില്‍ അതിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: ഹിയറിങ് ജൂണ്‍ 21 ന്
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് ജില്ലയില്‍ നിന്ന് പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 21 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി റെസ്റ്റ് ഹൗസില്‍ നടക്കും. പത്തനംതിട്ടയില്‍ നിന്ന് 47 പരാതികളാണ് ലഭിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് പരാതികളൊന്നും ലഭിച്ചില്ല.
ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡീലിമിറ്റേഷന്‍ കമ്മിഷന് ഹിയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഹിയറിംഗാണ് ജൂണ്‍ 21 ന് നടക്കുന്നത്.
131 ബ്ലോക്ക് പഞ്ചായത്തുകളിലായി 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് പരാതികള്‍ ലഭിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മിഷന് നേരില്‍ കേള്‍ക്കുക.
സ്പോട്ട് അഡ്മിഷന്
ആറന്മുള സഹകരണ പരിശീലന കോളജില്‍ ജെഡിസി കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. ഫോണ്‍: 9447654471, 9447863032
മസ്റ്ററിംഗ്
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 2024 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ പെന്ഷന് ലഭിച്ചവര്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുളള കാലയളവിനുളളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 -2350316.
.
അപേക്ഷ ക്ഷണിച്ചു
കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് ജൂണില്‍ ആരംഭിക്കുന്ന പിജിഡിസിഎ (ഒരുവര്‍ഷം), ഡിസിഎ (ആറുമാസം), ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടമേഷന്‍ (ഒരുവര്‍ഷം) സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഒരു സെമസ്റ്റര്‍) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എസ് സി /എസ് ടി /ഒഇസി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം. ഫോണ്‍ : 9645127298, 8547005074.
തേക്കുതൈ വില്‍പ്പനയ്ക്ക്
പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ ഉല്‍പ്പാദിപ്പിച്ച തേക്കുതൈകള്‍ പത്തനാപുരം-കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ നഴ്സറിയില്‍ വിലയ്ക്ക് ലഭ്യമാണ്. ഫോണ്‍ : 8547603707, 7907138371.
ദര്‍ഘാസ്
റാന്നി എം.സി.സി.എം താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കല്‍ ഗ്യാസ് സപ്ലൈ ചെയ്യുന്നതിന് നിര്‍മാതാക്കള്‍/വിതരണക്കാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഒന്ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 9188522990.
ഒറ്റത്തവണ ധനസഹായം
ജില്ലയില്‍ അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂര്‍ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, വൃക്ക, ഹൃദയം സംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായം അനുവദിക്കും. ഫോം ഒന്ന് അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലറുടെ കത്ത്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ജൂണ്‍ 21 ന് മുമ്പായി അടുത്തുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ – 04682 2222234.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.
വ്യക്തിഗത ആനുകൂല്യ വിതരണം
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷാ ഫോം പഞ്ചായത്ത് ഓഫീസ്, വാര്‍ഡ് അംഗങ്ങള്‍ മുഖേന ജൂണ്‍ 17 മുതല്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്കരണ ദിനാഘോഷം
സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്കരണ ദിനാഘോഷം ജൂണ്‍ 16 ന് കുമ്പനാട് ധര്മഗിരിമന്ദിരത്തില് നടക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ദിനാചരണ സന്ദേശം നല്‍കും. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ. ഷംല ബീഗം, എന്‍ എസ്എസ് വോളന്റിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വയോജന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ”മുതിര്‍ന്ന പൗരന്മാരുടെ മാനസികാരോഗ്യത്തില്‍ കുടുംബത്തിനുള്ള പങ്ക്”, ”മുതിര്‍ന്ന പൗരന്മാരും നിയമസംരക്ഷണവും” എന്നീ വിഷയങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി റ്റി സന്ദീഷ്, അഡ്വ. പ്രകാശ് പി തോമസ് എന്നിവര്‍ ക്ലാസ് നയിക്കും. പരിപാടിയുടെ ഭാഗമായി നടന്ന ഷോര്‍ട്ട് വീഡിയോ, സെല്‍ഫി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും.
‘കുളിര്‍മ’ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘കുളിര്‍മ’ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. ആര്. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. കുടുംബശ്രീ സിഡിഎസ്, കൃഷിഭവന്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അന്തരീക്ഷ താപനില പ്രതിരോധം, മേല്‍ക്കൂര ശീതികരണ സാങ്കേതിക വിദ്യകളുടെ പരിചയപ്പെടുത്തല്‍, ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങള്‍, കാര്‍ഷിക ഭക്ഷ്യ മേഖലയിലെ വെല്ലുവിളിയും അതിജീവനമാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം. വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെസ്സി മാത്യു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലതാ ചന്ദ്രന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. രാധ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ സ്വാതി ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താല്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സമാന മേഖലയില്‍ സേവന പരിചയമുള്ള എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സേവനത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തയ്യാറാക്കിയ എംപാനല്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷ ജൂണ്‍ 23 ന് മുന്‍പായി സെക്രട്ടറിക്ക് ലഭിക്കണം.
(പിഎന്‍പി 1411/25)
കുടുംബശ്രീ വര്‍ക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഴമുട്ടം പ്രതിഭ കുടുംബശ്രീയുടെ ഭക്ഷ്യ യൂണിറ്റിനായി നിര്‍മിച്ച വര്‍ക്ക് ഷെഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ ജോണ്സന് വിളവിനാല്‍ നിര്‍വഹിച്ചു . ഗ്രാമപഞ്ചായത്ത് അംഗം ഷാജി ജോര്‍ജ് അധ്യക്ഷനായി. രണ്ട് വര്‍ക്ക് ഷെഡുകളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് നിര്‍മിക്കുന്നത്. ഫാദര്‍ റോയി മാത്യു, തൊഴിലുറപ്പ് മേറ്റ് ലിസി അച്ചന്‍കുഞ്ഞ്, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
