
konnivartha.com: രാജ്യത്തെ നടക്കാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനുള്ള ഒരുക്കങ്ങൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആർജി&സിസിഐ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ന്യൂഡൽഹിയിൽ അവലോകനം ചെയ്തു. സെൻസസ് നടത്തുന്നതിനുള്ള വിജ്ഞാപനം 2025 ജൂൺ 16 ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ അതായത് (ഹൗസ്ലിസ്റ്റിംഗ് ഓപ്പറേഷൻ-എച്ച്എൽഒ), ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്ന്, ജനസംഖ്യാ കണക്കെടുപ്പ് (പിഇ) നടത്തുന്ന രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം,ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെ മറ്റ് വിശദാംശങ്ങൾ എന്നിവ ശേഖരിക്കും. സെൻസസിന്റെ ഭാഗമായി ജാതി കണക്കെടുപ്പും നടത്തും.
സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും.
രാജ്യത്തെ സെൻസസ് നടപടികൾ ആരംഭിച്ചതിനു ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്.
ഇനിയുള്ള സെൻസസ് പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർഗങ്ങളിലൂടെ നടത്തും.കണക്കെടുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് സ്വയം ഭാഗമാകാനുള്ള സംവിധാനവും ലഭ്യമാക്കും.
സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിന് വളരെ കർശനമായ ഡാറ്റ സുരക്ഷാ നടപടികളും പ്രയോഗത്തിൽ വരുത്തും.
The notification to conduct the Census will be published in official gazette on 16th June, 2025
Union Home Minister and Minister of Cooperation Amit Shah reviewed the preparation for the forthcoming Census with the Union Home Secretary, RG&CCI and other senior officials in New Delhi, today. The notification to conduct the Census will be published in official gazette on 16th June, 2025.
The Census will be conducted in two phases. In phase one i.e. Houselisting Operation (HLO), the housing conditions, assets and amenities of each household will be collected. Subsequently, in second phase i.e. Population Enumeration (PE), the demographic, socio-economic, cultural and other details of every person in each household will be collected. In Census Caste enumeration will also be done.
For Census activities, about 34 lakh enumerators and supervisors and around 1.3 lakh Census functionaries would be deployed.
This Census is the 16th Census since beginning and 8th after independence.
The ensuing Census will be conducted through digital means using mobile applications. Provision of Self-enumeration would also be made available to the people.
Very stringent data security measures would be kept in place to ensure data security at the time of collection, transmission and storage.