Trending Now

രക്‌തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു

Spread the love

 

konnivartha.com: ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടന ആയ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിരണ്ടാമത് രക്‌തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു.

മല്ലശ്ശേരിമുക്കിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യുണ്ടായ് ടീം സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഇരുപത്തിലധികം പേര് പങ്കെടുത്തു.

ക്യാമ്പിന് തപസ് ട്രഷറർ അനു പ്രശാന്ത്, കമ്മറ്റി അംഗം രാജേഷ് കിടങ്ങന്നൂർ, തപസ് അംഗങ്ങളായ ജോർജ് കോശി കോന്നി, പ്രശാന്ത് മലയാലപ്പുഴ, ഗിരീഷ് തണ്ണിത്തോട്, ആഷിക്ദീൻ അടൂർ, ദിലീപ് കോന്നി, വിഷ്ണു പിള്ള അടൂർ, സുരേന്ദ്രൻ പിള്ള അടൂർ എന്നിവരും പോപ്പുലർ ഹ്യുണ്ടായ് സ്റ്റാഫുക്കളും നേതൃത്വം നൽകി.

error: Content is protected !!