Trending Now

തൊഴിലവസരങ്ങള്‍ ( 17/06/2025 )

Spread the love

വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

 

കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ്‌ തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആന്റ് ബി.എം / ജെ.ഡി.സിയുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2025 ജനുവരി 1 ന് 45 നും 60 നും ഇടയിൽ. സർക്കാർ / അർധസർക്കാർ / പൊതുമേഖല / അപെക്സ് സ്ഥാപനങ്ങളിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അല്ലെങ്കിൽ സംസ്ഥാന സഹകരണ യൂണിയനിൽ ഓഫീസർ കേഡറിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അഭികാമ്യം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള ബയോഡാറ്റയും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം അഭിമുഖത്തിന് ഹാജരാകണം.

 

ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.

സ്റ്റെനോഗ്രാഫർ പരീക്ഷ 2025: 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’, ‘ഡി’ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) 2025-ലെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന പരീക്ഷയിൽ 261 ഒഴിവുകൾ നികത്തും. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ ജൂൺ 26-ന് മുമ്പ് www.ssc.gov.in വഴി സമർപ്പിക്കണം. തിരുത്തലുകൾക്ക് ജൂലൈ 1, 2 തീയതികൾ. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് പരിശോധിക്കുക.

error: Content is protected !!