
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമം : ബോധവല്കരണ പരിപാടി നടന്നു
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്കരണ പരിപാടി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മതഗിരി മന്ദിരത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ജിജി മാത്യു അധ്യക്ഷനായി. ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത, ജില്ല പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, പ്രൊബേഷന്‍ ഓഫീസര്‍ സിജു ബെന്‍, റവ. കെ എസ് മാത്യൂസ് , വയോജന കമ്മിറ്റി അംഗങ്ങളായ ബി ഹരികുമാര്‍, രമേശ്വരി അമ്മ, വി ആര് ബാലകൃഷ്ണന്, അഡ്വ പി ഇ ലാലച്ചന്‍, വയോമിത്രം കോര്‍ഡിനേറ്റര്‍ എ എല്‍ പ്രീത, ഓള്ഡ്ഏജ് ഹോം സൂപ്രണ്ട് ഒ എസ് മീന എന്നിവര്‍ പങ്കെടുത്തു.
എന്‍എസ്എസ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ രാജശ്രീ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ‘മുതിര്‍ന്ന പൗരന്മാരുടെ മാനസികാരോഗ്യത്തില്‍ കുടുംബത്തിനുള്ള പങ്ക്” വിഷയത്തിലും ”മുതിര്‍ന്ന പൗരന്മാരും നിയമസംരക്ഷണവും ‘ വിഷയത്തിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി റ്റി സന്ദീഷ് , അഡ്വ. പ്രകാശ് പി തോമസ് എന്നിവര്‍ ബോധവല്കരണ ക്ലാസുകള്‍ നയിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സെല്‍ഫി , ഷോര്‍ട്ട് വീഡിയോ മത്സരത്തിലെ വിജയികള്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്് എബ്രഹാം ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. വയോജനങ്ങള്‍ക്കുളള സൗജന്യ ഗ്ലൂക്കോ മീറ്റര്‍ വിതരണവും നടന്നു.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കൊളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001. വെബ്സൈറ്റ്: www.src.kerala.gov.in
അധ്യാപക ഒഴിവ്
ഉളളന്നൂര്‍ ആര്‍ആര്‍യുപി സ്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹിന്ദി ഫുള്‍ ടൈം അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19ന് രാവിലെ 10.30 ന് ആറന്മുള വിദ്യാഭ്യാസ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
വനിതാ കമ്മീഷന് സിറ്റിംഗ് ജൂണ്‍ 19ന്
വനിതാ കമ്മീഷന് സിറ്റിംഗ് ജൂണ്‍ 19 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന് മത്തായി നഗര്‍ ഹാളില്‍ നടക്കും.
ടെന്‍ഡര്‍
കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ് ) പ്രതിമാസവാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 25. ഫോണ്‍ : 9188959672.
അപേക്ഷ ഫോം വിതരണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2025-2026 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോം ഗ്രാമപഞ്ചായത്ത് ഓഫീസ്, ക്യഷി ഭവന്, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്ന് വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 19 നുള്ളില്‍ തിരികെ ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍-0469-2677237.
റീ ടെന്‍ഡര്‍
ജില്ലാതല ഐസിഡിഎസ് സെല്‍ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ ഉപയോഗത്തിന് പ്രതിമാസം പരമാവധി 1500 കിലോ മീറ്റര്‍ ദൂരം ഓടുന്നതിന് 28000 രൂപ നിരക്കില്‍ വാഹനം മാത്രം (ഡ്രൈവറില്ലാതെ) കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്കാന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 23. ഫോണ്‍ : 0468 2224130.
മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ മത്സ്യകുഞ്ഞുങ്ങള്‍ ജൂണ്‍ 20 ന് വിതരണം ചെയ്യും. ഫോണ്‍ – 04682214589.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ കേക്ക്, കുക്കീസ്, ഷേക്സ്, ചോക്ക്ലെറ്റ്സ്, പുഡിങ്സ് എന്നിവയുടെ നിര്‍മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-44. ഫോണ്‍ : 04682992293 04682270243.
കരാര്‍ നിയമനം
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ലൈബ്രേറിയന്‍, ഐ ടി ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂണ്‍ 24 ന് രാവിലെ 11 നും ഡ്രൈവര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 നും അഭിമുഖം നടത്തും. പിഎസ് സി നിഷ്കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസം, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം ജൂണ്‍ 24 ന് രാവിലെ 10 ന് സ്കൂളില്‍ ഹാജരാകണം. ഫോണ്‍ : 04735 227703.
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കൊളജില്‍ ലാറ്ററല്‍ എന്‍ട്രി ( രണ്ടാം വര്‍ഷത്തിലേക്ക്) സ്പോട്ട് അഡ്മിഷന് ജൂണ്‍ 20 ന് നടക്കും. രജിസ്ട്രേഷന് രാവിലെ ഒമ്പത് മുതല്‍ 10.30 വരെ.
പട്ടികവിഭാഗം/ഒഇസി പെടാത്തവര്‍ സാധാരണ ഫീസിനു പുറമെ സ്പെഷ്യല്‍ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡെപ്പോസിറ്റ് ആയിരം രൂപ.
വെബ്സൈറ്റ് : www.polyadmission.org/let . ഫോണ്‍: 04734 231776.
ബന്ദി തൈകള്‍ വിതരണം ചെയ്തു
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ബന്ദി തൈകളുടെ വിതരണം പ്രസിഡന്റ് ആര് മോഹനന് നായര്‍ നിര്‍വഹിച്ചു. ഓണപിപണി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന് നേതൃത്വത്തില്‍ 11 ഗ്രൂപ്പുകളാണ് കൃഷി ചെയുന്നത്. സ്ഥിര സമിതി അധ്യക്ഷരായ എം പി ജോസ്, ജി സുഭാഷ്, സെക്രട്ടറി പി ജെ രാജേഷ്, സിഡിഎസ് ചെയര്‍പെഴ്സണ്‍ സരിതാ മുരളി എന്നിവര്‍ പങ്കെടുത്തു.
പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്.
ഡിജിറ്റല്‍ എസ്എല്‍ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2025 ജൂണ്‍ 23 ഉച്ചകഴിഞ്ഞ് 3 നകം പത്തനംതിട്ട കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട- 689645. ഫോണ്‍: 0468 2222657.
മഴക്കെടുതി: ജില്ലയില്‍ ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നു
ശക്തമായ മഴയില്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലായി ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോന്നി അഞ്ച്, റാന്നി രണ്ട് എന്നിങ്ങനെയാണ് കണക്ക്. കോന്നി താലൂക്കില്‍ മൂന്നും റാന്നിയില്‍ ഒരു വില്ലേജിലുമാണ് മഴക്കെടുതി ബാധിച്ചത്.
ജില്ലയില്‍ മൂന്ന് കര്‍ഷകരുടെ 30 വാഴകള്‍ കാറ്റില്‍ നശിച്ചു.
ബോധവല്‍ക്കരണം സംഘടിപ്പിച്ചു
സ്കൂള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയലാ വടക്ക് ജിഎല്‍പി സ്കൂളില്‍ ലഹരി വിരുധ ട്രാഫിക് നിയമപാലന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഓഫീസര്‍ ബി നിതിന്‍ രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ എക്സൈസ് ഓഫീസര്‍ കാര്‍ത്തിക ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റ് സനല്‍ വി ഗോപാല്‍ അധ്യക്ഷനായി. പ്രധാനധ്യാപിക എം.പി ജയ, എസ്ആര്‍ജി കണ്‍വീനര്‍ എം.ജെ രശ്മി, എസ്എംസി അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഥ പറയും ചുമരുകള്‍ :ശിശു സൗഹൃദ കോര്‍ണറുമായി പ്രമാടം ഗ്രാമപഞ്ചായത്ത്
കുരുന്നുകളുടെ പ്രിയ ഇടമാക്കാന്‍ സ്കൂള്‍ ചുമരുകളില്‍ വര്‍ണ വിസ്മയം തീര്‍ക്കുകയാണ് പ്രമാടം ഗ്രാമപഞ്ചായത്ത്. അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമൊപ്പം ഓരോ ക്ലാസ് മുറിയേയും മനോഹരമാക്കി കുട്ടികളുടെ ഇഷ്ട മൃഗങ്ങളും ഫലങ്ങളും ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
പഞ്ചായത്ത് പരിധിയിലെ അഞ്ചു സ്കൂളുകളിലാണ് അറിഞ്ഞും രസിച്ചും പഠിക്കാന്‍ ശിശു സൗഹൃദ കോര്‍ണര്‍ ഒരുക്കുന്നത്. പ്രമാടം ജിഎല്‍പിഎസ്, മല്ലശ്ശേരി ജിഎല്‍പിഎസ്, തെങ്ങുംകാവ് ജിഎല്‍പിഎസ്, വി കോട്ടയം ജിഎല്‍പിഎസ്, ളാക്കൂര്‍ ജിഎല്‍പിഎസ് എന്നീ സ്കൂളുകളിലാണ് ശിശു സൗഹൃദ കോര്‍ണര്‍ തയാറാകുന്നത്.
ഓരോ സ്കൂളിനും 50,000 രൂപയാണ് പദ്ധതി ചെലവ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രമാടം സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ശിശു സൗഹൃദ കോര്‍ണര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ചിത്രകാരന് ഉന്മേഷ് പൂങ്കാവാണ് ചുവരുകള്‍ മനോഹരമാക്കിയത്.
കുട്ടികള്‍ക്ക് കലാപഠനവും പ്രഭാത ഭക്ഷണം ഒരുക്കി പഞ്ചായത്ത് മുമ്പും ശ്രദ്ധ നേടിയിരുന്നു. ശാസ്ത്രത്തെ അടുത്ത് അറിയാന്‍ സയന്‍സ് കോര്‍ണറുമുണ്ട്. കായിക ഉപകരണങ്ങളും നല്‍കിയിരുന്നു. ക്രിയേറ്റീവ് കോര്‍ണര്‍, ചികിത്സാ മുറി പദ്ധതികളും ആരംഭിക്കുമെന്ന് നവനിത്ത് പറഞ്ഞു.
ഓണത്തെ വരവേല്‍ക്കാന്‍ പൂകൃഷിയുമായി ഇരവിപേരൂര്‍
ഓണക്കാല പൂകൃഷിക്കാവശ്യമായ ബന്ദി തൈകളുടെ വിതരണോദ്ഘാടനം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന് പിള്ള നിര്‍വഹിച്ചു. കാര്‍ഷിക കര്‍മസേന ഉല്പാദിപ്പിച്ച ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 16000 ഹൈബ്രിഡ് ബന്ദിതൈകള്‍ സൗജന്യമായാണ് വിതരണം ചെയ്തത്. ഫ്ളോറി വില്ലേജ് പദ്ധതിയിലൂടെ 80,000 രൂപയാണ് കൃഷിക്കായി വിനിയോഗിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ 1.6 ഹെക്ടര്‍ സ്ഥലമാണ് ബന്ദിക്കൃഷിക്ക് ഒരുങ്ങുന്നത്. ഓരോ വാര്‍ഡില്‍ നിന്നുള്ള വനിതകളാണ് കൃഷി ചെയ്യുന്നത്.
വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആര് ജയശ്രീ, അംഗങ്ങളായ അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, മോഹനന്, അനില്‍ ബാബു, വിജയമ്മ എന്നിവര്‍ പങ്കെടുത്തു.