സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു ( 17/06/2025 )

Spread the love

കമ്പൈൻഡ് ​ഗ്രാജുവേറ്റ് ലെവൽ പരീക്ഷ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു:14582 പ്രതീക്ഷിത ഒഴിവുകൾ; ജൂലൈ നാലു വരെ അപേക്ഷിക്കാം

konnivartha.com: കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോഡികൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലേക്ക് ​ഗ്രൂപ്പ് ബി, ​ഗ്രൂപ്പ് സി പോസ്റ്റുകളിലേക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.

14582 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. 2025 ഓ​ഗസ്റ്റ് ഒന്നിന് 18 – 32 വയസും അം​ഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമോ തത്തുല്യ യോ​ഗ്യയോ ഉള്ളവർക്ക് അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാം. ടയര്‍ I, ടയര്‍ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്ളത്.

2025 ഓ​ഗസ്റ്റ് 13 മുതൽ ഓ​ഗസ്റ്റ് 30 വരെ ടയർ 1 പരീക്ഷയും 2025 ഡിസംബർ മാസം ടയർ 2 പരീക്ഷയും നടക്കും. പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. 2025 ജൂലൈ 04 രാത്രി 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജൂലൈ 05ന് രാത്രി 11 വരെയാണ് ഫീസ് അടയ്ക്കാനുള്ള സമയം. ജൂലൈ 09 മുതൽ ജൂലൈ 11ന് രാത്രി 11 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസരമുണ്ടാകും. https://ssc.gov.in എന്ന വെബ്‌സൈറ്റിലും ആൻഡ്രോയിൽ ഫോണുകളിൽ mySSC എന്ന ആപ്പിലൂടെയും അപേക്ഷകൾ സമർപ്പിക്കാം.

100 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/എസ് ടി/വിമുക്തഭടന്മാര്‍/സ്ത്രീകള്‍ തുടങ്ങിയവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയുടെ സ്‌കീം, സിലബസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ 2025 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച അറിയിപ്പ് പരിശോധിക്കുക.

www.ssckkr.kar.nic.in , https://ssc.gov.in എന്നീ വെബ് സൈറ്റുകളില്‍ അറിയിപ്പ് ലഭ്യമാണ്. ഹെൽപ്പ്ലൈൻ സേവനത്തിനായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10നും വൈകിട്ട് 5നും ഇടയിൽ 080-25502520 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.