Trending Now

പത്തനംതിട്ട ജില്ലയുടെ സർവ്വ വിജ്ഞാനകോശം

Spread the love

1950 കാലഘട്ടത്തിലെ പത്തനംതിട്ട ജില്ലയുടെ സർവ്വ വിജ്ഞാനകോശം; സാധാരണക്കാരിൽ സാധാരണക്കാരുടെ ഡോക്ടർ അപ്പച്ചൻ.

konnivartha.com: ഇത് ഡോ. സി. കെ സാമുവേൽ, അക്ഷരങ്ങളെയും മലയാള – ഇംഗ്ലീഷ് സാഹിത്യത്തെയും അഗാധമായി സ്നേഹിച്ച സാധാരണക്കാരിൽ സാധാരണക്കാരുടെ വിജ്ഞാനകോശമായിരുന്ന എഴുത്തുകാരനായ ഡോക്ടർ അപ്പച്ചൻ.

1914 ജൂലൈ 22, പത്തനംതിട്ട ജില്ലയിലെ കോന്നി  അട്ടച്ചാക്കൽ, ചക്കലാമണ്ണിൽ കോരള കോരളയുടെയും റാഹേലമ്മ കോരളയുടെയും മകനായി ജനിച്ചു, പത്തനംതിട്ട ചുട്ടിപ്പാറ ഗവണ്മെന്റ് സ്കൂളിൽ നിന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടി യതിനു ശേഷം ഈസ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളത്തിൽ ലൈബ്രറിയേറിയൻ ആയി സേവനം അനുഷ്ഠിച്ചു, തുടർന്ന് ഹോമിയോപതിയിൽ മെഡിക്കൽ പ്രാക്ട്രീഷണർ ആയി.

പൊതുജനങ്ങൾക്കൊപ്പം ആയിരക്കണക്കിന് ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങളും മലയാള സാഹിത്യ പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ സഹയാത്രികർ ആയിരുന്നു. ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് (ഏകദേശം 484 – ഏകദേശം 425 BCE) എഴുതിയ പേർഷ്യൻ യുദ്ധങ്ങൾ, ഭാരത ഓർത്തഡോൿസ്‌ സഭ, മൈലപ്ര കുറിയാക്കോസ് ആശ്രമ സ്ഥാപകൻ ആയിരുന്ന പി ഐ മാത്യൂസ് റമ്പാച്ചന്റെ ആത്മകഥയടക്കം പത്തിൽപരം ആത്മകഥകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതും ഇദ്ദേഹമായിരുന്നു.

ഇംഗ്ലീഷ് ഭാഷയിൽ ഇദ്ദേഹത്തിന് ഉണ്ടായിരുന്ന അഗാധമായ പണ്ഡിത്യം വായനയിലൂടെയും വിദേശീകളുമായുള്ള ബന്ധങ്ങളിലൂടെയും ബ്രിട്ടീഷ് പട്ടാളത്തിൽ നിന്ന് ലഭിച്ചതായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേക്ഷം ഉണ്ടായ ക്ഷാമകാലത്ത് അന്താരാഷ്‌ട്ര  സംഘടനയായ CARE എന്ന സംഘടനയുടെ നേതൃത്വത്തിൽ പാൽപ്പൊടിയും ഗോതമ്പും സൗജന്യമായി കേരളത്തിൽ വിതരണം ചെയ്തു സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. അതിനുശേഷം കൊല്ലം ജില്ലയിലെ കുളത്തൂപുഴ പോസ്റ്റ്‌ ഓഫീസിൽ പോസ്റ്റ്‌ മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആത്മീയതയിൽ സന്യാസിവര്യനും, ഭൗതികമായി ജീവിതത്തിൽ സമ്പാദ്യം ഒന്നും തന്നെ ഇല്ലാതിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം, സൗജന്യ വൈദ്യസേവനങ്ങളും, ആയിരക്കണക്കിന് പുസ്തകങ്ങളും, ലക്ഷക്കണക്കിന് സാധാരണക്കാരിൽ സാധാരണക്കാർ മുതൽ അന്താരാഷ്ട്ര സാമൂഹിക രാഷ്ട്രീയ സർക്കാർ സംവിധാനങ്ങൾ ഇദ്ദേഹത്തിന്റെ ജീവിത സമ്പാദ്യമായിരുന്നു. അമേരിക്കയിലെ ചർച്ച് ഓഫ് ക്രൈസ്റ്റ് ക്രൈസ്റ്റ് സയന്റിസ്റ്റ് സഭയിലെ അംഗവുമായിരുന്നു.

ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് (ഏകദേശം 484 – ഏകദേശം 425 BCE) എഴുതിയ പേർഷ്യൻ യുദ്ധങ്ങൾ എന്ന ചരിത്ര ഗ്രന്ഥത്തിന്റെ അഞ്ചാം വാല്യം ആയ ‘തെർപീസ്കോരെ’ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ആയിരുന്നു ഇദ്ദേഹത്തിന്റെ നിര്യാണം.

error: Content is protected !!