Trending Now

 എല്ലാ വിദ്യാര്‍ത്ഥികളെയും കോന്നി പബ്ലിക്ക് ലൈബ്രറിയിൽ അംഗമാക്കും

Spread the love

konnivartha.com: കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ എല്ലാ കുട്ടികളേയും കോന്നി പബ്ലിക്ക് ലൈബ്രറിയിൽ അംഗമാക്കുന്നതിന് ദേശീയ വായന ദിനത്തോടനുബന്ധിച്ച് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ജൂൺ 19 മുതൽ ഒരു മാസക്കാലം കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികളും നടത്തും. ലൈബ്രറി സന്ദർശിച്ച കുട്ടികൾ വായന പ്രതിജ്ഞ എടുത്തു.

എസ്.പി.സി. സി പി ഓ എസ്.സുഭാഷ് വായനദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. വിനോദ് വാഴപ്പള്ളിൽ, ഗിരീഷ്കുമാർ ശ്രീനിലയം, എൻ.എസ്. മുരളി മോഹൻ, എസ്.കൃഷ്ണകുമാർ, ബി.ശശിധരൻനായർ,
ഐഷഫാത്തിമ, അർജ്ജുൻ, ആരിഫ് മുഹമ്മദ്, ആർച്ച ആര്‍ പിള്ള, എസ്.അൽജിയ എന്നിവർ സംസാരിച്ചു.

 

 

error: Content is protected !!