
konnivartha.com: അച്ചന്‍കോവില്‍ നദിയില്‍ കോന്നി ഐരവൺ ആറ്റുവശം പരുത്തിമൂഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങൾ ഒഴുക്കില്‍പ്പെട്ടു . സംഭവം കണ്ട സമീപവാസി അലറി വിളിച്ചതോടെ ഐരവൺ മാളിയേക്കൽ ഷെരീഫ് ഉടനടി ഓടി എത്തി നദിയില്‍ ചാടി കുട്ടികളെ ഇരുവരെയും കരയ്ക്ക് കയറ്റി.
ഓടിഎത്തിയ ഷെരീഫിന്‍റെമകന്‍ നാദിർഷാ, രാജൻ ഇടപ്പുരയിൽ, കൃഷ്ണൻ കുട്ടി നായർ മുക്കാട്ടുവടക്കതില്‍ , അരുൺ അമ്പല്ലൂർ കുഴിയിൽ, രഘു ഇടപ്പുരയിൽ എന്നിവര്‍ കുട്ടികള്‍ക്ക് പ്രാഥമിക വൈദ്യ സഹായം നല്‍കി .
കോന്നി ഐരവൺ നിവാസികളായ കാർത്തിക് (13 )സഹോദരൻ കാശിനാഥ് ( 5) എന്നിവരാണ് വൈകുന്നേരം കുളിക്കാൻ നദിയില്‍ ഇറങ്ങിയത്.നല്ല ഒഴുക്ക്ഉണ്ടായിരുന്ന അച്ചന്‍കോവില്‍നദിയില്‍ ഇരുവരുംമുങ്ങി താഴുകയായിരുന്നു .
ഒരാളെ പത്തനംതിട്ട ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു .
ഒരു കുട്ടിയെ നദിയുടെ അടിയില്‍ നിന്നും ആണ് കണ്ടെത്തിയത് . കാശിനാദിനെ കോട്ടയം മെഡിക്കല്‍കോളേജില്‍പ്രവേശിപ്പിച്ചു. കാർത്തിക് കോന്നി ഗവ സ്കൂള്‍ വിദ്യാര്‍ത്ഥിയും കാശിനാഥ് മവനാല്‍സ്കൂള്‍ വിദ്യാര്‍ത്ഥിയും ആണ്.
ഫോട്ടോ: കുട്ടികളെ രക്ഷപ്പെടുത്തിയ ഷെരീഫ്