
ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷമാകുന്നതിന് ഇടയില്‍ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി പോകുന്ന വിമാനത്തിനു ഇറാൻ വ്യോമപാത തുറന്നു നൽകി.ഇന്ത്യയ്ക്ക് വേണ്ടി മാത്രം ആണ് ഇറാന് ഈ വിട്ടു വീഴ്ച ചെയ്തത് .
ഇന്ത്യയ്ക്കു മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു.ടെഹ്റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിലേക്ക് തിരികെ എത്താനാകും.ആയിരത്തോളം വിദ്യാർഥികൾ ഇന്ന് യാത്ര തിരിക്കും .അതിനു ഉള്ള ഒരുക്കം തുടങ്ങി .
ഇന്നു രാത്രി തന്നെ വിദ്യാർഥികൾ ഡൽഹിയില്‍ എത്തും .ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് ഇറാൻ തങ്ങളുടെ വ്യോമപാതകള്‍ അടച്ചിരുന്നു . ഇതോടെ ഇന്ത്യൻ വിദ്യാർഥികൾ അടക്കം ഒട്ടേറെ വിദേശ വിദ്യാർഥികൾ ടെഹ്റാനിൽ കുടുങ്ങി. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഉടനടി ഇടപെടുകയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇറാന് വ്യോമപാത തുറക്കുകയും ചെയ്തു .
ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ് എത്തുന്നത് . ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു