അധ്യാപകര്‍ക്ക് പരിശീലനം

Spread the love

 

konnivartha.com: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലഗുണ നിലവാര പ്രാഥമിക പരിശോധന ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം സംഘടിപ്പിച്ചു.

കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ശ്രീലത പരിശീലനത്തിന് നേതൃത്വം നല്‍കി. ഹരിത കേരളം മിഷന്‍ ആര്‍.പി മാരും ഇന്റേണ്‍ഷിപ്പ് ട്രെയിനിമാരും ക്ലാസുകള്‍ നയിച്ചു.

ലാബുകള്‍ സ്ഥാപിച്ചിട്ടുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. കിണര്‍, കുളം തുടങ്ങിയ കുടിവെള്ള സ്രോതസുകളിലെ ജലം സൗജന്യമായി പരിശോധിക്കും.