
konnivartha.com: കോന്നിയില്‍ കുരുക്കില്‍ വീണ കാട്ടുപന്നിയെ പഞ്ചായത്തിന്‍റെ അനുമതിയോടെ വെടിവെച്ചു കൊന്നു . കോന്നി പഞ്ചായത്തിലെ വകയാര്‍ പതിമൂന്നാം വാര്‍ഡില്‍ പരേതനായ കണ്ണങ്കരയിൽ ദാനിയേലിന്‍റെ പറമ്പിലെ മുള്ളുവേലിയിൽ ആണ് കാട്ടു പന്നി കുടുങ്ങിയത് .രാവിലെ കുടുങ്ങിയ കാട്ടുപന്നിയെ നിയമ നടപടികളുടെ ഭാഗമായി പഞ്ചായത്ത് അനുമതിയോടെ വൈകിട്ട് വെടി വെച്ചു കൊന്നു മറവു ചെയ്തു .
സമീപവാസികള്‍ കോന്നി വനം വകുപ്പ് ,പഞ്ചായത്ത് അധികാരികളെ അറിയിച്ചു എങ്കിലും അപേക്ഷ നല്‍കിയെങ്കില്‍ മാത്രമേ ഇതിനെ വെടിവെക്കാന്‍ കഴിയൂ എന്നാണ് പറഞ്ഞത് .വൈകിട്ട് വീട്ടുകാര്‍ അപേക്ഷ നല്‍കി . തുടര്‍ന്ന് ഈ കാട്ടു പന്നിയെ വെടിവെക്കാന്‍ കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു നിര്‍ദേശം നല്‍കി . കുരുക്കില്‍ വീണ കാട്ടുപന്നിയെ വെടിവെക്കാന്‍ നിയമ തടസ്സം ഉണ്ട് . എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ നിലവില്‍ ഉള്ള നിയമത്തില്‍ നിന്ന് കൊണ്ട് ഇത്തരം കാട്ടുപന്നികളെ വെടി വെക്കാന്‍ പഞ്ചായത്തിന് അനുമതി നല്കാന്‍ കഴിയും .ഇതിനു വനം വകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യം ആണ് . ബന്ധപെട്ട വനം ഡിവിഷന്‍ ഓഫീസര്‍ അനുമതി നല്‍കിയാല്‍ മതി .
കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ പത്രത്തിന്‍റെ ആധികാരിക വാര്‍ത്ത പരാതിയായി പഞ്ചായത്ത് മുഖവിലയ്ക്ക് എടുത്തു ആണ് ഉടന്‍ നടപടി സ്വീകരിച്ചത് എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് “കോന്നി വാര്‍ത്തയോട് “പറഞ്ഞു .