Trending Now

കടുവയെ കണ്ട സാഹചര്യം : വനം വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണം : കോന്നി പഞ്ചായത്ത്

Spread the love

 

konnivartha.com: കോന്നി തണ്ണിത്തോട് മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്ത്‌ കടുവയെ കണ്ടതായി പോലീസ് വനപാലകരെ അറിയിച്ച സാഹചര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ കോന്നി ഡി എഫ് ഒയോട് ആവശ്യം ഉന്നയിച്ചു .

 

കോന്നി പയ്യനാമണ്ണ് അടക്കമുള്ള പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ അടക്കം ഏക്കര്‍ കണക്കിന് ഭൂമിയില്‍ കാട് വളര്‍ന്നു നില്‍ക്കുന്നു . ഇവ ഒഴിവാക്കണം എന്ന് പലപ്രാവശ്യം ഉടമകളോട് ആവശ്യം ഉന്നയിച്ചിരുന്നു .അടിക്കാടുകളില്‍ വന്യ മൃഗങ്ങള്‍ക്ക് പകല്‍ ഒളിച്ചിരിക്കാന്‍ കഴിയും .

വന്യ മൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ പിടികൂടാന്‍ കൂടടക്കം സ്ഥാപിക്കണം എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ ആവശ്യം ഉന്നയിച്ചു .

 

error: Content is protected !!