
Konnivartha. Com :നാല് പതിറ്റാണ്ടിലേറെ കോന്നിയിലെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി ആരോഗ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന, കോന്നി ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി, ഏവർക്കും പ്രിയങ്കരനായിരുന്ന ഡോ. പി. ഗോപിനാഥപിള്ളയെ അനുസ്മരിക്കുന്നു.
എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ വച്ച് (പഴയ പീപ്പിൾസ് ആശുപത്രി) 2025 ജൂൺ 25 വൈകിട്ട് 5ന് നടക്കുന്ന ഈ ചടങ്ങിൽ സമസ്‌ത മേഖലകളിലും നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കും എന്ന് ഗാന്ധി ഭവൻ ഭാരവാഹികൾ അറിയിച്ചു.
രാജു എബ്രഹാം Ex. MLA (CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി),അഡ്വ. സതീഷ് കൊച്ചുപറമ്പിൽ (ഡിസിസി പ്രസിഡൻ്റ്, പത്തനംതിട്ട)എ. പത്മകുമാർ Ex. MLA (ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ്),വി.എ. സൂരജ് (ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്),ഡോ. പുനലൂർ സോമരാജൻ (സെക്രട്ടറി & മാനേജിംഗ് ട്രസ്റ്റി, ഗാന്ധിഭവൻ)തുടങ്ങിയവർ അനുസ്മരണ സന്ദേശം കൈമാറും.