
konnivartha.com: കോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുകാണിച്ച് കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
പല ഉദ്യോഗസ്ഥരും സമിതിയിൽ പങ്കെടുക്കുന്നില്ല. ഉന്നയിക്കുന്ന പരാതികൾക്ക് വ്യക്തമായ നടപടിയോ മറുപടിയോ ലഭിക്കുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ പഞ്ചായത്തിലെ വാർഡുകളിൽ വനംവകുപ്പിന്റെ ഇടപെടീൽ ഇല്ല.
ജലസംഭരണി ഇല്ലാത്തതിനാൽ ജലജീവൻ കണക്ഷൻ കിട്ടിയവർക്കും വെള്ളം കിട്ടുന്നില്ല തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.കോന്നി കവലയിൽ ട്രാഫിക് സിഗ്നൽ വെയ്ക്കാനും നടപടി വേണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചു .
പഞ്ചായത്തിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മിനി സിവിൽസ്റ്റേഷന്‍റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നതായും മുഖ്യമന്ത്രിയ്ക്ക് പഞ്ചായത്ത് അധ്യക്ഷ പരാതി നല്‍കി .