
അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണം സംഘടിപ്പിച്ചു
നഷാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണവും ലഹരി വിരുദ്ധ റാലിയുംസംഘടിപ്പിച്ചു. ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഹാളില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സനില്‍ നിര്‍വഹിച്ചു.
യുവതലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കാന്‍ വിമുക്തി മിഷന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ത്തോമ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജിജി മാത്യു സ്‌കറിയ അധ്യക്ഷനായി. പത്തനംതിട്ട ഡിവൈഎസ്പി എസ്. അര്‍ഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്ക് മൊമന്റോ നല്‍കി. പത്തനംതിട്ട മാര്‍ത്തോമാ സ്‌കൂളില്‍ നിന്നും സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ജംഗ്ഷന്‍ വരെ റാലിയും സംഘടിപ്പിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ജെ ഷംലാ ബീഗം, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ സിജു ബെന്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളിയിക്കല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, എന്‍സിസി, എന്‍എസ്എസ്, എസ്പിസി, സ്‌കൗട്ട്, ജെആര്‍സി, കൈറ്റ് വോളന്റിയര്‍മാര്‍, സ്‌കൂള്‍-കോളജ്-ബിആര്‍സി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരിക്കെതിരെ സമൂഹം ഒന്നിക്കണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സമൂഹത്തില്‍ ലഹരി വ്യാപനം വര്‍ധിക്കുകയാണെന്നും എക്‌സൈസും പോലീസും പൊതുസമൂഹവും ജാഗ്രതയോടെ ഒന്നിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം.
എക്‌സൈസ് വിമുക്തി മിഷനും കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് അധ്യക്ഷയായി. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി വി ബേബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ എസ്. സനില്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളിയിക്കല്‍, ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പീസ്‌കോപ്പ, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍. പ്രവീണ്‍, അസിസ്റ്റന്റ് പ്രൊഫ. സൗമ്യ ജോസ്, ആന്‍സി സാം, എന്‍ സി സി ഓഫീസര്‍ ജിജോ കെ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ എല്‍. അനിതകുമാരി നിര്‍വഹിച്ചു. കൗമാര സൗഹൃദ ആരോഗ്യ പരിപാടിയുടെ ഭാഗമായി പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍ നേതൃത്വം നല്‍കുന്ന ‘കര്‍മ’ ലഹരി വിരുദ്ധ കാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു.
ജില്ലയില്‍ പരിശീലനം ലഭിച്ച 1193 പിയര്‍ എഡ്യൂക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുകയാണ് കാമ്പയിന്റെ ലക്ഷ്യം.
ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍ അധ്യക്ഷനായി. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഗീതാകുമാരി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ശ്രീകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ആരോഗ്യം, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ സംഘടിപ്പിച്ച പോസ്റ്റര്‍, കവിത രചന മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി.
കൗമാര സൗഹൃദ ആരോഗ്യ പരിപാടി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ബിബിന്‍ സാജന്‍, ജില്ലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ഷാജി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ്
ബെഞ്ചുവാ, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ( ആരോഗ്യം) എസ് ശ്രീകുമാര്‍, കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഫാ. ബിജു മാത്യു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, പ്രധാനാധ്യാപിക പി എം ജയമോള്‍, ആര്‍ ബി എസ് കെ കോര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, ആരോഗ്യപ്രവര്‍ത്തകര്‍, പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡി അഡിക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു
നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാ തല ക്യാമ്പയിന്റെ ഭാഗമായി ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈയിഡ് സയന്‍സിലെ വിദ്യാര്‍ഥികള്‍ മലയാലപ്പുഴ നവജീവ കേന്ദ്രം ഡി അഡിക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ നവ്യ നേതൃത്വം നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ഷംലാ ബീഗം ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍, ലഹരി വിമുക്ത ചികിത്സ കഴിഞ്ഞവരുടെ അനുഭവങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കുന്നതിനാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. മലയാപ്പുഴ നവജീവകേന്ദ്രം ഡി അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ.റജി യോഹന്നാന്‍, കൗണ്‍സിലര്‍ അഞ്ജന എന്നിവര്‍ പങ്കെടുത്തു.
ലഹരി വിരുദ്ധ ബോധവല്‍കരണം
നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാ തല കാമ്പയിന്റെ ഭാഗമായി റാന്നി സെന്റ് തോമസ് കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു. റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം സീമ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്നേഹ എല്‍സി ജേക്കബ് അധ്യക്ഷയായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി ടി സന്ദീഷ് ബോധവല്‍കരണ ക്ലാസ് നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ജെ.ഷംലാ ബീഗം, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. റിജി ഇടിക്കുള, ഒസിബി കൗണ്‍സിലര്‍ സതീഷ് തങ്കച്ചന്‍, അധ്യപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘മുക്തധാര 2025’
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ‘മുക്തധാര 2025’ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ പ്രകാശനം, സിഗ്‌നേച്ചര്‍ കാമ്പയിന്‍ എന്നിവ പ്രസിഡന്റ് നിര്‍വഹിച്ചു. അധ്യക്ഷ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നയ്ക്കാട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി അന്നമ്മ , ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആശ.ജി.ഉണ്ണി, കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ഇഷാര ആനന്ദ് എന്നിവര്‍ പങ്കെടുത്തു.
യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് : ഒമ്പത് പരാതി തീര്‍പ്പാക്കി
സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ ഒമ്പത് പരാതി തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 19 കേസുകള്‍ പരിഗണിച്ചു.10 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി നാല് പരാതി ലഭിച്ചു.
യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പദ്ധതിയും ലഹരിക്കെതിരായി കാമ്പയിനുകളും നടപ്പാക്കി വരികയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലി ആനൂകൂല്യം ലഭിക്കുന്നത്, ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്, പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത ഹോക്കി പരിശീലകരുടെ ജോലി സ്ഥിരപ്പെടുത്തുന്നത്, ഹോസ്റ്റല്‍ ഡെപ്പോസിറ്റ് ഫീസ് തിരികെ ലഭിക്കുന്നത്, ഗാര്‍ഹിക പീഡനം, പി.എസ്.സി നിയമനം, തൊഴില്‍ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.
കമ്മീഷന്‍ അംഗം അബേഷ് അലോഷ്യസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ജയകുമാര്‍, ലീഗല്‍ അഡൈ്വസര്‍ വിനിത വിന്‍സന്റ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

brp_mask:0;
brp_del_th:null;
brp_del_sen:null;
delta:null;
module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 512;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 42;
ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ അപകടമേഖല സന്ദര്‍ശിച്ചു
കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അപകടസാധ്യതാ പ്രദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് സന്ദര്‍ശിച്ചത്. കോന്നി താലൂക്കില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പൊന്തനാംകുഴി, അരുവാപ്പുലം- മുറ്റാക്കുഴി പ്രദേശങ്ങള്‍ സംഘം വിലയിരുത്തി. കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹനേഷ് ജോര്‍ജ്, ദുരന്ത നിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ്, ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പി സി സേനന്‍ എന്നിവര്‍ പങ്കെടുത്തു. തിരുവല്ല താലൂക്കിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പെരിങ്ങര, നിരണം പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചിരുന്നു.
അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ഇന്ന് (ജൂണ്‍ 27 വെളളി) : മുതിര്‍ന്ന സംരംഭകരെ ആദരിക്കും
അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷവും നിക്ഷേപക സംഗമവും ഇന്ന് (ജൂണ്‍ 27വെളളി) ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം നിര്‍വഹിക്കും. മുതിര്‍ന്ന സംരംഭകരെയും കരകൗശല വിദഗ്ധരെയും ആദരിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍ അധ്യക്ഷനാകും. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി രാധാദേവി, ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസര്‍ വി. ആര്‍ വിനു എന്നിവര്‍ പങ്കെടുക്കും. സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ട്രെന്‍ഡ്‌സ് വിഷയത്തില്‍ ക്ലാസ് ഉണ്ടാകും. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍.
താലൂക്ക് വികസന സമിതി ജൂലൈ അഞ്ചിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് താലൂക്ക് ഓഫീസില്‍ ചേരും.
അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/ തത്തുല്യ യോഗ്യത. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2570471, 9846033001 വെബ്സൈറ്റ്: https://app.srccc.in/register
സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ് സി സൈബര്‍ ഫോറന്‍സിക്സ്, ബിസിഎ, എംഎസ് സി സൈബര്‍ ഫോറന്‍സിക്സ്, എംഎസ് സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബികോം അകൗണ്ടിംഗ്, എംഎസ് സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ചര്‍ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍: 9446302066, 8547124193, 7034612362
മസ്റ്ററിംഗ്
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഓഗസ്റ്റ് 24ന് മുമ്പ് ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ്
ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2223169.
മസ്റ്ററിംഗ്
റാന്നി -പെരുനാട് ഗ്രാമപഞ്ചായത്തിലെ 2024 ഡിസംബര്‍ 31 വരെ സാമൂഹിക പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 28 വരെ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 240230.
മസ്റ്ററിംഗ്
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 ന് മുമ്പ് അക്ഷയകേന്ദ്രം മുഖേനെ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കിയവരും മസ്റ്ററിംഗ് ചെയ്യണമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0495 2966577, 9188230577
മസ്റ്ററിംഗ്
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസിലെയും ഉപകാര്യാലയങ്ങളിലെയും പൂളിലെയും സ്‌കാറ്റേര്‍ഡിലെയും തൊഴിലാളികള്‍ അക്ഷയകേന്ദ്രം വഴി എഐഐഎസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
സൗജന്യ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിങ് പരിശീലനം ജൂലൈ ഏഴിന് ആരംഭിക്കും. പ്രായപരിധി 18-45. ഫോണ്‍: 04682 992293, 270243, 08330010232.
സൗജന്യ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വനിതകള്‍ക്ക് ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയിഡറി ഡിസൈന്‍ പരിശീലനം നല്‍കും. പ്രായപരിധി 18-55. ഫോണ്‍: 0468 2270243, 2992293, 8330010232