Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/06/2025 )

Spread the love

അന്താരാഷ്ട്ര  എംഎസ്എംഇ ദിനം ആചരിച്ചു

കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എംഎസ്എംഇ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ വീട്ടമ്മമാര്‍ക്ക് സ്വയംപര്യാപ്തരാകാമെന്ന് അവര്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍ അധ്യക്ഷനായി.  മുതിര്‍ന്ന സംരംഭകരും കരകൗശല വിദഗ്ധരുമായ എബ്രഹാം കുന്നുകണ്ടത്തില്‍, ഫിലിപ്പോസ്, സണ്ണി, ഗോപകുമാര്‍, പി കെ വാസു എന്നിവരെ ആദരിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയത്തില്‍ ക്ലാസ് നടന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി രാധാദേവി, ഉപജില്ലാ വ്യവസായ ഓഫീസര്‍ വി ആര്‍ വിനു, അസോസിയേഷന്‍ സെക്രട്ടറി ഫിലിപ്പ് കെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍  ജില്ലയില്‍

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ജൂണ്‍ 30 ന് ജില്ലയിലെത്തും. രാവിലെ 11.30 ന് കളക്ടറേറ്റിലുളള ഇല്കഷന്‍ വെയര്‍ ഹൗസില്‍ പരിശോധന നടത്തും. തുടര്‍ന്ന് ഇആര്‍ഒ മാരുടെ യോഗത്തില്‍ പങ്കെടുക്കും.


ലഹരിവിരുദ്ധ ദിനാഘോഷം സംഘടിപ്പിച്ച് യുവജനക്ഷേമ ബോര്‍ഡ്

യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സെമിനാര്‍, ലഹരിവിരുദ്ധപ്രതിജ്ഞ, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു.  കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിവൈഎസ്പി എസ്. അഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ ബിബിന്‍ എബ്രഹാം അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി, കോഡിനേറ്റര്‍മാരായ അജിന്‍ വര്‍ഗീസ്, മനീഷ, വനമാലി എന്നിവര്‍ പങ്കെടുത്തു. ലഹരി  ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗീതാലക്ഷ്മി ക്ലാസെടുത്തു.

ഗ്രാമസഭ

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ  ഗുണഭോക്തൃ ഗ്രാമസഭ ജൂണ്‍ 28 മുതല്‍  ജൂലൈ അഞ്ച് വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.

വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.

വാര്‍ഡ് ഒന്ന്, കീഴുകര, ജൂലൈ അഞ്ച് രാവിലെ 10.30, കീഴുകര എന്‍ എസ് എസ് കരയോഗമന്ദിരം .

വാര്‍ഡ് രണ്ട്, മേലുകര, ജൂലൈ രണ്ട് രാവിലെ  10.30,  മേലുകര പബ്ലിക് ലൈബ്രറി.

വാര്‍ഡ് മൂന്ന്,  മേലുകര കിഴക്ക് , ജൂലൈ രണ്ട് ഉച്ചയ്ക്ക് ശേഷം മൂന്നിന്,  മേലുകര ചീങ്കേമുക്ക് വൈസ്‌മെന്‍ ക്ലബ്ബ്.

വാര്‍ഡ് നാല്,  കോളജ് വാര്‍ഡ് , ജൂണ്‍ 28 പകല്‍  3.30 , വൈ എം സി എ നെടിയത്ത്മുക്ക്.

വാര്‍ഡ് അഞ്ച്,  പാമ്പാടിമണ്‍, ജൂലൈ മൂന്ന് ഉച്ചയ്ക്ക്  2.30 , കോഴഞ്ചേരി ഈസ്റ്റ് ജനതാ വായനശാല.

വാര്‍ഡ് ആറ്, കുരങ്ങുമല ജൂലൈ ഒന്ന് ഉച്ചയ്ക്ക്  2.30,  കുരങ്ങുമല സാംസ്‌കാരികനിലയം.

വാര്‍ഡ് ഏഴ്, കോഴഞ്ചേരി ഈസ്റ്റ് , ജൂലൈ അഞ്ച് ഉച്ചയ്ക്ക്  2.30 ,  കോഴഞ്ചേരി ഈസ്റ്റ് ജനതാ വായനശാല.

വാര്‍ഡ് എട്ട്,  ചേക്കുളം ജൂലൈ ഒന്നിന് രാവിലെ 11 ,  കോഴഞ്ചേരി ഈസ്റ്റ് ആസാദ് വായനാശാല.

വാര്‍ഡ് ഒമ്പത്, വഞ്ചിത്രമല ജൂണ്‍ 30 രാവിലെ  11 , വഞ്ചിത്രമല ഗ്രാമസഭാകേന്ദ്രം.

വാര്‍ഡ് 10 തെക്കേമല സൗത്ത് , ജൂലൈ നാല് ഉച്ചയ്ക്ക്  2.30, തെക്കേമല ആല്‍ഫ അക്കാദമി.

വാര്‍ഡ് 11, കുന്നത്തുകര ജൂലൈ നാല് രാവിലെ  11 ,  കുന്നത്തുകര ശ്രീദുര്‍ഗ്ഗ എന്‍ എസ് എസ് കരയോഗമന്ദിരം.

വാര്‍ഡ് 12, തെക്കേമല ടൗണ്‍ ജൂണ്‍ 30 ഉച്ചയ്ക്ക്  2 . 30,  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.

വാര്‍ഡ് 13, കോഴഞ്ചേരി ടൗണ്‍ ജൂണ്‍ 28 രാവിലെ 11, പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍.


കരാര്‍ നിയമനം

ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനം നടത്തുന്നതിന് ജീവനക്കാരെ നിയമിക്കുന്നു. നിയമനകാലാവധി പരമാവധി 30 ദിവസം. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന. ഒഴിവ് 28. യോഗ്യത -പത്താം ക്ലാസ്. പ്രായപരിധി 18-45. അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 30 രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ :  0468 2222642.


ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലുവരെ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ നടത്തും. ഫോണ്‍ : 0468 2223123.


സൗജന്യ സംരംഭകത്വ ശില്‍പശാല

പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ ജൂണ്‍ 30 ന് രാവിലെ 9.45 ന് സൗജന്യ സംരംഭകത്വ ശില്‍പശാല നടക്കും. നോര്‍ക്കറൂട്ട്സ് ജനറല്‍ മാനേജര്‍ ടി രശ്മി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍ അധ്യക്ഷനാകും. കേരള പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, നോര്‍ക്കറൂട്ട്സ് എന്‍ബിഎഫ്സി മാനേജര്‍ കെ.വി സുരേഷ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി മണിലാല്‍ എന്നിവര്‍ പങ്കെടുക്കും. ലൈസന്‍സ്, വിവിധ വായ്പ സൗകര്യങ്ങള്‍, നോര്‍ക്കാ റൂട്ട്സ്, വ്യവസായ വകുപ്പ് മുഖേനെ നടപ്പാക്കുന്ന സംരംഭക സഹായ പദ്ധതി, പ്രധാന സംരംഭക മേഖല എന്നീ വിഷയങ്ങളിലാണ് ശില്‍പശാല. രജിസ്ട്രേഷന്‍ രാവിലെ 9.15 മുതല്‍

error: Content is protected !!