Trending Now

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം

Spread the love

 

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.

അപേക്ഷകർ കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.ഒഴിവുള്ള അഞ്ച് തസ്തികകളിലേക്കാണ് നിയമനം.പ്രായപരിധി 41 വയസ്സ്. പ്രതിമാസം 25,740/- രൂപ ശമ്പളമായി ലഭിക്കും. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 3-ന് വൈകിട്ട് 5 മണിക്കകം ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. ഇമെയിൽ [email protected]കൂടുതൽ വിവരങ്ങൾക്ക് www.gmchkollam.edu.in സന്ദർശിക്കുക.

error: Content is protected !!