
konnivartha.com:യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സെമിനാര്‍, ലഹരിവിരുദ്ധപ്രതിജ്ഞ, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു.
കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിവൈഎസ്പി എസ്. അഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ ബിബിന്‍ എബ്രഹാം അധ്യക്ഷനായി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി, കോഡിനേറ്റര്‍മാരായ അജിന്‍ വര്‍ഗീസ്, മനീഷ, വനമാലി എന്നിവര്‍ പങ്കെടുത്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗീതാലക്ഷ്മി ക്ലാസെടുത്തു.