
konnivartha.com: ഭാരതീയ മസ്ദൂർ സംഘ് കോന്നി മേഖലാ സമ്മേളനം സുശീലന്‍റെ അദ്ധ്യക്ഷതയിൽ കൂടി. ബി.എം. എസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സമിതിയംഗം കെ. എൻ സതീഷ് കുമാർ ആശംസാ പ്രസംഗവും, ജില്ലാ സമിതിയംഗമായ പി എസ് ശശി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് സമാരോപ് പ്രഭാഷണവും നടത്തി.
ഭാരവാഹികളായി പി.ബിനീഷ് (പ്രസിഡൻ്റ്), ആർ അനുപ് കുമാർ (സെക്രട്ടറി), രതീഷ് മാരൂർ പാലം (ട്രഷറർ) വൈസ് പ്രസിഡൻ്റുമാരായി വിനോദ് കോന്നി, സോമരാജൻ മണ്ണീറ, ജയപ്രകാശ് കലഞ്ഞൂർ , ഉഷാകുമാരി കല്ലേലി , ജോ : സെക്രട്ടറിമാരായി സുരേഷ് ഇ റ്റി പ്പി അരുവാപ്പുലം, സുജീഷ് സുശീലൻ മ്ലാന്തടം, ഗിരീഷ് പ്രമാടം, അമ്പിളികലഞ്ഞൂർ എന്നിവരെയും തെരഞ്ഞെടുത്തു.
തുടർന്ന് വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എല്‍ ഐ സി പത്തനംതിട്ട ബ്രാഞ്ചിൽ നിന്നും കോടിപതിയായ ഗിരീഷ് കുമാർ, കുട്ടികളുടെ ഇന്ത്യ ബുക്സ് അവാർഡ് വാങ്ങിയ ഗണേഷ് ജി എന്നിവരെ സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ആദരിച്ചു.