
konnivartha.com : ആഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു.
സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ് കുമാർ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം പി മണിയമ്മ,മലയാലപ്പുഴ ശശി,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ,കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി,ജില്ലാ കൗൺസിൽ അംഗം സി കെ അശോകൻ,കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മ ഭാസ്കരൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ വിജയ വിൽസൺ, ബീന മുഹമ്മദ് റാഫി, അഡ്വ കെ എൻ സത്യാനന്ദപണിക്കർ, കെ രാജേഷ്,മിനി മോഹൻ,സുമതി നരേന്ദ്രൻ,രേഖ അനിൽ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സുഭാഷ് കുമാർ, , അജിത് ശാന്തകുമാർ, മഞ്ജു ബിനു, ബി പ്രമീള, മണ്ഡലം കമ്മറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.