
konnivartha.com/ നെടുമങ്ങാട്: വെളിച്ചെണ്ണ വിലവർധനവിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കച്ചേരി നടയിൽ പൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിച്ചെണ്ണ കന്നാസിനു മുന്നിൽ റീത്തുവച്ചു പ്രതിഷേധം സംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്തംഗം ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ലാൽ ആനപ്പാറ അധ്യക്ഷത വഹിച്ചു. പുലിപ്പാറ യൂസഫ്, സി.രാജലക്ഷ്മി,മൂഴിയിൽ മുഹമ്മദ് ഷിബു, വഞ്ചുവംഷറഫ്,തോട്ടുമുക്ക് വിജയൻ,കുഴിവിള നിസാമുദ്ദീൻ,പറയങ്കാവ് സലീം, കൊല്ലംകാവ് സജി, അനസ് മൂഴിയിൽ, അനുരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.