
മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം: മാത്യു ടി തോമസ് എംഎല്‍എ
ടി കെ റോഡിലെ മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി കെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത പ്രശ്‌നം രൂക്ഷമായതിനാല്‍ പോലിസും പൊതുമരാമത്ത് വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ഉപദേശിക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. റോഡിന് വീതി കൂട്ടാന്‍ വസ്തു നല്‍കുന്നവര്‍ക്ക് സംരക്ഷണ ഭിത്തി ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തൈക്കാവ് പ്രദേശം ഉള്‍പ്പെടെ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.
പള്ളിക്കല്‍ പ്രദേശത്തെ പൊതുഗതാഗത പ്രശ്‌നം പരിഹരിക്കാനുള്ള നടപടി ഊര്‍ജിതമാക്കണമെന്ന് ആന്റോ ആന്‍ണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ സൂചിപ്പിച്ചു.
കോഴഞ്ചേരി പാലം, ജില്ലാ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണപുരോഗതി വിലയിരുത്തി. കോഴഞ്ചേരി പാലത്തിന്റെ ഏഴു സ്പാനുകള്‍ പൂര്‍ത്തിയായി. അവസാന സ്പാനിന്റെ നിര്‍മാണം പുരോഗമിക്കുന്നു. സംരക്ഷണ ഭിത്തിയുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മാണം നടക്കുന്നു. ജില്ലാ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിന്റെ ഡ്രൈന്‍ നിര്‍മാണം 80 ശതമാനമായി. സ്വിമ്മിംഗ് പൂള്‍, ഗാലറി ബില്‍ഡിങ്, ബാലന്‍സിംഗ് ടാങ്ക്, ചേഞ്ച് റൂം, റിസപ്ഷന്‍ എന്നിവയുടെ പൈലിങ് പൂര്‍ത്തിയായി. മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പൈലിങ്, തോട് നവീകരണ പ്രവര്‍ത്തിയും പുരോഗമിക്കുന്നു.
എഡിഎം ബി ജ്യോതി അധ്യക്ഷയായി. ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ജി ഉല്ലാസ്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലാന്‍ഡ് ഫോണിനോട് വിട പറഞ്ഞ് കെഎസ്ആര്‍ടിസി
യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഇനി മറുപടി മൊബൈലിലൂടെ. ലാന്‍ഡ് ഫോണുകള്‍ നിര്‍ത്തലാക്കി ജൂലൈ ഒന്ന് മുതല്‍ മൊബൈല്‍ ഉപയോഗിക്കും. എല്ലാ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള ഒരു മൊബൈല്‍ ഫോണ്‍ നല്‍കി.
ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാനുള്ള നമ്പര്‍: കോന്നി – 91 9188933741, മല്ലപ്പള്ളി – 91 9188933742, പന്തളം- 91 9188933743, പത്തനംതിട്ട 91 9188933744, റാന്നി- 91 9188933745, തിരുവല്ല – 91 9188933746, അടൂര്‍- 91 9188526727
സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി
ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി.
തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു.
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി.
കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭിക്കും. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്‍ജ് ചെയ്യാം. 100 രൂപയാണ് കാര്‍ഡിന് ഈടാക്കുന്നത്. ഉടമസ്ഥന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ബസില്‍ കയറുമ്പോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി കാര്‍ഡില്‍ നിന്ന് കുറയും. ടിക്കറ്റ് മെഷീനില്‍ കാര്‍ഡിന്റെ ബാലന്‍സ് അറിയാനും സാധിക്കും.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഐക്കാട് കൊടുമണ്‍, പന്തളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റീസ് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്ങില്‍ അറിവുള്ള പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം . ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി 21-35. സ്റ്റെപന്റ് നിരക്ക് 10,000 രൂപ. ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712.
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി തുടങ്ങിയവയുടെ ഏകോപനത്തിന് കമ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 11 മുതല്‍ ഒന്നു വരെ ഗ്രാമപഞ്ചയാത്ത് ഓഫീസില്‍ നടക്കും. വിമന്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04682 350229
ആറന്മുള കേപ്പ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖം ജൂണ്‍ 30ന് രാവിലെ 10 ന് കോളജില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത: എം ടെക്. ഫോണ്‍: 9846399026, 9656112009.
അഭിമുഖം ജൂലൈ രണ്ടിന്
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള പരീക്ഷ / അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 10.30 ന് കോളജില്‍ നടക്കും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് അതത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത.
ട്രേഡ്സ്മാന്‍- മെഷീനിസ്റ്റ് ആന്‍ഡ് പ്ലംബര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്) – യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ./ തത്തുല്യം
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ തത്തുല്യ യോഗ്യത ഉണ്ടാകണം.
വെബ്സൈറ്റ്: www.cea.ac.in ഫോണ്‍: 8547005100
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/ തത്തുല്യം. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2570471, 9846033001 വെബ്സൈറ്റ്: www.srccc.in
സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയില്‍ പി.ജി.ഡിപ്ലോമ വിഭാഗത്തില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍. ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ ഒന്നിന് രാവിലെ 10 നു സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0484-2422275, 2422068.
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസം ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 40. അവസാന തീയതി: ജൂലൈ 15. അപേക്ഷകള്‍
സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484-2422275, 2422068.
നാഷണല്‍ ലീഗല്‍ സര്‍വീസ് അതോററ്റിയുടെ ആഭിമുഖ്യത്തില്‍ പാരാലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവന തല്‍പരരായ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ മൂന്നിന് മുമ്പായി ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2220141
ജില്ലാ കുടുംബശ്രീ മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/ കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. ഒഴിവ് രണ്ട്. പ്രായം: പരമാവധി 35 വയസ്. പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷ ജൂലൈ മൂന്ന് വരെ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കലക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലും സമര്‍പ്പിക്കാം. ഫോണ്‍: 0468 2221807