
konnivartha.com: കോന്നി ടൗൺ പ്രദേശത്തും സമീപ സ്ഥലങ്ങളിലും ജനങ്ങൾ ഇന്ന് അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ അടിയന്തിരയോഗം ആവശ്യപ്പെട്ടു.
ടൗൺ പ്രദേശത്ത് നിലനിൽക്കുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പരിഹരിക്കണം.
ഏതാണ്ട് ഒരു വർഷമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് മഴക്കാലത്തു മാത്രം നടത്തിവരുന്ന മിനി ബൈപാസ് റോഡ് പണി വേഗത്തിൽ പൂർത്തിയാക്കുന്നതിനും നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും നടപടി വേണം.
ടൗണിൽ മാലിന്യം നിക്ഷേപിക്കുന്ന പഴയ റ്റി വി എം ആശുപത്രിക്കു പുറകുവശത്ത് ഗ്രാമ പഞ്ചായത്ത് ക്യാമറ സ്ഥാപിക്കണം. പഴയ ആശുപത്രി കെട്ടിടത്തിൽ നിന്നും റോഡിലേക്ക് ഒഴുകുന്ന ശുചിമുറി മാലിന്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് പരിഹരിക്കണം. കേടായ സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തിരമായി കത്തിക്കണം.
കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ചേർന്ന യോഗത്തിൽ റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.കടകൽ രാമകൃഷ്ണപിള്ള, എൻ.എസ് മുരളി മോഹൻ,എസ്.കൃഷ്ണകുമാർ, എം.കെ.ഷിറാസ് , സരളപുരുഷോത്തമൻ, എം.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.