Trending Now

മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി

Spread the love

 

konnivartha.com: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വള്ളിക്കോട് വാഴമുട്ടം ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി. വാഴമുട്ടം ഈസ്റ്റ് നാഷണൽ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

പ്രൊഫസർ ജി ജോൺ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ചടങ്ങിൽ പത്താം ക്ലാസ് പ്ലസ് ടു യൂണിവേഴ്സിറ്റി എക്സാം മുകളിൽ വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും അഭിനന്ദിച്ചു മെറിറ്റ് അവാർഡുകൾ വിതരണം നടത്തി. എസ് വി പ്രസന്ന കുമാർ,മധുസൂദനൻ കർത്ത, സുമി ശ്രീലാൽ, വാസുദേവൻ നായർ, ബീന സോമൻ എന്നിവർ സംസാരിച്ചു

error: Content is protected !!