Trending Now

പത്തനംതിട്ടക്കാരായ ദമ്പതികൾ വിമാനത്താവളത്തില്‍ പിടിയില്‍

Spread the love

photo:file 

ഇന്ത്യയിൽ വളർത്തുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ളതും വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതുമായ അപൂര്‍വ്വം കുഞ്ഞന്‍ കുരങ്ങൻമാരും തത്തയുമായി എത്തിയ പത്തനംതിട്ടക്കാരായ ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചു പിടികൂടി .

ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചേർന്ന തായ് എയർവേയ്സ് വിമാനത്തില്‍ എത്തിയ ഇവരുടെ ചെക്കിൻ ഇൻ ബാഗിൽ നിന്നും ആണ് ഒളിപ്പിച്ച നിലയില്‍ മൃഗങ്ങളും പക്ഷികളും ഉണ്ടായിരുന്നത് .

കോമൺ മാമോസെറ്റ് എന്ന മൂന്ന് കുഞ്ഞൻ കുരങ്ങന്മാർ , വൈറ്റ് ലിപ്പ്ഡ് ടാമരിൻ എന്ന പേരിലുള്ള രണ്ടു കുരങ്ങന്മാര്‍ ഹയാസിന്ത് മക്കോവ് എന്ന അപൂർവ ഇനം തത്ത എന്നിവയാണ് ഉണ്ടായിരുന്നത് . ആമസോൺ മഴകാടുകളിൽ കാണപ്പെടുന്നതാണ് കോമൺ മാമോസെറ്റ് എന്ന കുരങ്ങു വര്‍ഗം .

ബ്രസീലിൽ സംരക്ഷിത പക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഹയാസിന്ത് മക്കോവ് എന്ന തത്ത ഇനം . വന്യജീവികളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയന്ത്രിച്ചിട്ടുള്ളതാണ്. പിടിയിലായവരെയും ജീവി വര്ഗ്ഗങ്ങളെയും കേരള വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി.ഇവരാണ് വനം വകുപ്പിന് കൈമാറേണ്ടത് .

error: Content is protected !!