Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/06/2025 )

Spread the love

 

അപേക്ഷ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ എംഎസ്എംഇ ക്ലിനിക് പാനലിലേക്ക് അപേക്ഷിക്കാം. ബാങ്കിംഗ് ജിഎസ്ടി, അനുമതികളും ലൈസന്‍സുകളും ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, എക്‌സ്‌പോര്‍ട്ട്, ഡിപിആര്‍ തയാറാക്കല്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരാകണം. സംരംഭകരുടെ സംശയം ദൂരികരിക്കുന്നതിനും ആവശ്യമായ ഉപദേശം നല്‍കുന്നതിനുമാണ് ക്ലിനിക്ക്. അവസാന തീയതി ജൂലൈ 10. ഫോണ്‍: 0468 2214639, 8921374570

തൊഴിലധിഷ്ഠിത കോഴ്സ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ്  (ബിസില്‍) ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ  ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ്  കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി / പ്ലസ്ടു/ ബിരുദം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ : 7994449314.

കോന്നി താലൂക്ക്  വികസന സമിതി യോഗം ജൂലൈ അഞ്ചിന്

കോന്നി താലൂക്ക്  വികസന സമിതി യോഗം ജൂലൈ അഞ്ചിന്  രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

ഐടിഐ യില്‍ അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐടിഐ യില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക്  വിവിധ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി വിജയിച്ചവര്‍ക്ക് മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍, ഇലക്ട്രിഷ്യന്‍ (രണ്ടു വര്‍ഷം) പ്ലംബര്‍ ട്രേഡ് (ഒരു വര്‍ഷം) ട്രേഡുകളിലേക്ക്  അപേക്ഷിക്കാം.  80 ശതമാനം പട്ടികജാതി , 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റുളള വിഭാഗം എന്നിങ്ങനെയാണ് സീറ്റ് സംവരണം. വെബ്‌സൈറ്റ് : www.scdditiadmission.kerala.gov.in
ഫോണ്‍ : 04734 292829, 9446444042, 9496546623.

കരാര്‍ നിയമനം

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ബോയ്‌സ്), പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍ (ഗേള്‍സ്), പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ (ബോയ്‌സ്) എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. ഒഴിവ് മൂന്ന് (പുരുഷന്‍-2, സ്ത്രീ -1). എം.എ/എംഎസ്‌സി  സൈക്കോളജി/ എംഎസ്ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം)  യോഗ്യതയുളളവര്‍ക്ക്  ജൂലൈ 14 രാവിലെ 11 ന് വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.  പ്രായപരിധി -2025 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. യോഗ്യത, പ്രവൃത്തി പരിചയം, ആധാര്‍ എന്നിവയുടെ അസല്‍ ഹാജരാക്കണം. നിയമന കാലാവധി 2026 മാര്‍ച്ച് 31 വരെ.  ഓണറേറിയം 18000 രൂപ. യാത്രാപ്പടി 2000 രൂപ. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന.  ഫോണ്‍ : 04735 227703, 9496070349, 9447859959.

റീ-ടെന്‍ഡര്‍

അടൂര്‍ ജനറല്‍ ആശുപത്രില്‍ 22 മാസത്തേക്ക് കാന്റീന്‍ നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്ന്  റീ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി  ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ.
ഫോണ്‍ :04734-223236.

സൗജന്യപരിശീലനം

എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്‌സിലേക്കുള്ള പ്രവേശനം ജൂലൈ രണ്ടിന് ആരംഭിക്കും.    പരിശീലന കാലാവധി 30 ദിവസം.  18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :   04682992293.

എസ് ബി ഐ വിപണമേള  (ജൂലൈ 01, ചൊവ്വ)

എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും എസ് ബി ഐയു ചേര്‍ന്ന്  ടൗണ്‍ ഹാളില്‍  (ജൂലൈ 01, ചൊവ്വ) രാവിലെ 10.30 ന് പരിശീലകര്‍ നിര്‍മിച്ച ഉല്‍പന്നങ്ങളുടെ വിപണനം നടത്തും.  ബാങ്ക് ലോണ്‍ പ്രൊസസിംഗ് സൗകര്യവും ബാങ്കിംഗ് പ്രോഡക്ട്‌സ് ബോധവല്‍ക്കരണവും ഉണ്ട്. ഫോണ്‍ :   04682992293, 8330010232.

ഇ- ലേലം

പോലീസ് കസ്റ്റഡിയിലുളള തറയില്‍ ഫിനാന്‍സ്  സ്ഥാപനത്തിന്റെ മൂന്ന് വാഹനങ്ങളും പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 10 വാഹനങ്ങളും www.mstcecommerce.com മുഖേനെ ജൂലൈ നാല്  രാവിലെ 11  മുതല്‍ വൈകിട്ട് 04.30 വരെ ഇ- ലേലം നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍:  0468-2222630. ഇ- മെയില്‍-[email protected].in

ലാപ്‌ടോപ്പിന് ധനസഹായം

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പ് വാങ്ങുന്നതിന് 30000 രൂപ ധനസഹായം.  സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സുകളില്‍ ആദ്യവര്‍ഷം പഠിക്കുന്നവര്‍ക്കാണ് അര്‍ഹത. സ്ഥാപന മേധാവികള്‍ ജൂലൈ 25 ന് മുമ്പ്  പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്സ് മുഖേനെ അപേക്ഷിക്കണം.
ഫോണ്‍ : 04735 227703.

അപേക്ഷ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വരുന്ന സംരംഭകരുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായുളള ഈ വര്‍ഷത്തെ ജില്ലാതല എംഎസ്എംഇ ക്ലിനിക് പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് ബാങ്കിംഗ്, ജിഎസ്ടി, അനുമതികളും ലൈസന്‍സുകളും ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, എക്‌സ്‌പോര്‍ട്ട്, ഡിപിആര്‍ തയാറാക്കല്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10 വൈകിട്ട് അഞ്ചുവരെ.  ഫോണ്‍ : 0468 2214639, 8921374570.

കര്‍ഷകര്‍ക്ക് പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു.
പരിശീലനത്തിന്റെ പേര്, തീയതി, സമയം ക്രമത്തില്‍.
താറാവ് വളര്‍ത്തല്‍, ജൂലൈ 9, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ.
ആട്‌വളര്‍ത്തല്‍, ജൂലൈ 15, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ.
പോത്ത് വളര്‍ത്തല്‍,ജൂലൈ 22, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ.
കാട വളര്‍ത്തല്‍, ജൂലൈ 29,  രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ.
ഫോണ്‍ : 0469 2965535.

സ്‌കോളര്‍ഷിപ്പ്

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ശ്രീ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന്  ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ 3.0 മുഖേനെ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21. ഫോണ്‍ : 04735 227703.

യോഗപരിശീലകരെ ആവശ്യമുണ്ട്

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ യോഗപരിശീലനം നടത്തുന്നതിന് പരിചയസമ്പന്നരായ അംഗീകൃത വനിത പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അസല്‍ രേഖകള്‍ സഹിതം ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ (വിളവിനാല്‍ രാജ്  ടവേഴ്‌സ്, മണ്ണില്‍ റീജന്‍സിക്ക് എതിര്‍വശം, കോളജ് റോഡ്)  അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2310057, 9947297363.

സീറ്റ് ഒഴിവ്

കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒഴിവുളള ബിരുദ  സീറ്റിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബിഎസ് സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്‌സ്, ബി കോം (ഓണ്‍സ്), ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ്  ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല.
വെബ്‌സൈറ്റ് :  www.ihrd.ac.in. ഫോണ്‍ : 9446755765, 8547005074, 0468 2382280.

സ്‌കൂള്‍ അവധി

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ കുറ്റപ്പുഴ വില്ലേജിലെ തിരുമൂലപുരം എസ് എന്‍ വി ഹൈസ്‌കൂളിന് ജൂലൈ ഒന്ന് ചൊവ്വാഴ്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു.

 

ജില്ലാ ആസൂത്രണ സമിതി യോഗം:തദ്ദേശസ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്റ് സ്പില്‍ഓവര്‍ ഭേദഗതി പദ്ധതിക്ക് അംഗീകാരം

ജില്ലയിലെ 21 തദ്ദേശസ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്റ് സ്പില്‍ഓവര്‍ ഭേദഗതി പദ്ധതിക്ക് അംഗീകാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം. പത്തനംതിട്ട നഗരസഭ, ഇലന്തൂര്‍, പന്തളം, കോന്നി, പറക്കോട്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുകള്‍, തണ്ണിത്തോട്, മെഴുവേലി, ഏനാദിമംഗലം, അരുവാപ്പുലം, അയിരൂര്‍, തുമ്പമണ്‍, ഇലന്തൂര്‍, മലയാലപ്പുഴ, പള്ളിക്കല്‍, ഏഴംകുളം, ആറന്മുള, നെടുമ്പ്രം, പന്തളം തെക്കേക്കര, ചെറുകോല്‍, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. അടൂര്‍, പത്തനംതിട്ട നഗരസഭകളുടെ ഖരമാലിന്യ പരിപാലന പദ്ധതിക്കും അംഗീകാരമായി. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ പുരോഗതിയും വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, അംഗങ്ങളായ സാറാ തോമസ്, വി റ്റി അജോമോന്‍, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍. തിരുവല്ല താലൂക്കിലാണ് രണ്ട് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. 15 കുടുംബങ്ങളിലായി 15 പുരുഷന്‍മാരും 20 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 47 പേരാണ് ക്യാമ്പിലുള്ളത്.  മേപ്രാല്‍ കുരിയാക്കോസ് മാര്‍ കുറിലോസ് കമ്യൂണിറ്റി ഹാള്‍, തിരുമൂലപുരം എസ്എന്‍വിഎസ് എച്ച്എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.

കെഎസ്ആര്‍ടിസി മൊബൈല്‍ സേവനം ഇന്ന് മുതല്‍ (ജൂലൈ ഒന്ന്, ചൊവ്വ)

കെഎസ്ആര്‍ടിസി യാത്രക്കാരുടെ അന്വേഷണത്തിന് മൊബൈല്‍ സേവനം  (ജൂലൈ ഒന്ന്, ചൊവ്വ) നിലവില്‍ വരും. എല്ലാ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ നല്‍കി.

ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാനുള്ള നമ്പര്‍: അടൂര്‍- 91 9188933740, കോന്നി – 91 9188933741, മല്ലപ്പള്ളി – 91 9188933742, പന്തളം- 91 9188933743, പത്തനംതിട്ട 91 9188933744, റാന്നി- 91 9188933745, തിരുവല്ല – 91 91889337

error: Content is protected !!