
നല്ല സാമ്പത്തിക ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുകയും ഏറെ മാസമായി സാമ്പത്തിക നഷ്ടം നേരിട്ട തുണിക്കട പൂട്ടി . ശനിയാഴ്ച തുറന്നു പ്രവര്‍ത്തിച്ച അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയയാണ് പൂട്ടിയത് .
ഞായറാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഏതാനും ആഴ്ചയായി ഞായറാഴ്ചകളില്‍ തുറക്കാറില്ല . ഇന്ന് രാവിലെ ജോലിക്കാര്‍ എത്തിയെങ്കിലും കട പൂട്ടിയിട്ടതിനാല്‍ എല്ലാവരും തുണിക്കടയുടെ മുന്നില്‍ കുത്തിയിരുന്നു. തൊഴിലാളികള്‍ ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല .
വലിയ തുണിക്കടയായതിനാല്‍ അമ്പതിനു മുകളില്‍ ജീവനക്കാര്‍ ഇവിടെ ജോലി നോക്കുന്നുണ്ട് .രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കടയാണ് . ജൂണ്‍ മാസത്തെ ശമ്പളം അടുത്ത ദിവസങ്ങളില്‍ ലഭിക്കേണ്ടതായിരുന്നു . ചിലയാളുകള്‍ക്ക് പി എഫ് മറ്റു ആനുകൂല്യം ഉണ്ട് . തുണി എടുത്തു കൊടുക്കുന്ന പ്രായം ചെന്ന ആളുകള്‍ ഇനി എന്ത് ചെയ്യും എന്ന വിഷമത്തില്‍ ആണ് .
ഓണ്‍ലൈന്‍ വിപണിയുടെ അനന്തമായ കടന്നു വരവോടെ കച്ചവട സ്ഥാപനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട് . പല സ്ഥാപനങ്ങളും പിടിച്ചു നില്‍ക്കാന്‍ പാട് പെടുകയാണ് . വിവിധ ഇനത്തില്‍ മാസം തോറും ലക്ഷങ്ങളുടെ ചെലവ് ആണ് ഉള്ളത് .ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും ആളുകള്‍ സാധനങ്ങള്‍ വാങ്ങി തുടങ്ങിയതോടെ ആണ് പല കടകളിലും വരുമാനം കുറഞ്ഞത് .