
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ.മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നു രാവിലെ 11ന് മെഡിക്കൽ ബോർഡ് ചേർന്ന് വിഎസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസ്. അച്യുതാനന്ദനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.