Trending Now

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം

Spread the love

 

konnivartha.com: രാജ്യത്തെ പ്രമുഖ പ്രകൃതിചരിത്ര മ്യൂസിയങ്ങളിലൊന്നായ തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നൂതന ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം സജ്ജമായി. സന്ദർശകർക്ക് കൂടുതൽ വിജ്ഞാനവും വിനോദവും പകരുന്ന രീതിയിൽ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിൽ മ്യൂസിയത്തിലെ ശേഖരങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതാണ് ഡിജിറ്റൽ സംവിധാനം.

മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഇന്ത്യയിലെ 13 നാച്ചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളിലൊന്നാണ്. തിരുവിതാംകൂർ കൊളോണിയൽ ഭരണകാലത്ത് 1853-ൽ സ്ഥാപിച്ച മ്യൂസിയത്തിൽ നിന്നാണ് തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. പ്രകൃതിചരിത്ര ശേഖരങ്ങൾക്കായി പ്രത്യേകമായി മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1964-ലാണ്.

ജൂലൈ 2ന് ബുധനാഴ്ച വൈകുന്നേരം 4ന് മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം ഉദ്ഘാടനം ചെയ്യും. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

error: Content is protected !!