Trending Now

ഭക്ഷ്യവില്‍പ്പന സ്ഥാപനം :പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

Spread the love

konnivartha.com: ഭക്ഷണശാലകള്‍, ബേക്കറികള്‍, മറ്റു ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി .

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരമുള്ള ഓപ്പറേഷറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അടൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ.ആര്‍.അസീം, ആറന്മുള ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ടി.ആര്‍ പ്രശാന്ത് കുമാര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡിഎംഒ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട, അടൂര്‍ നഗരങ്ങളില്‍ പരിശോധന നടത്തി. 30 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 8 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്നും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

error: Content is protected !!