
konnivartha.com: കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ആണ് വളങ്ങള്‍ . കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വളങ്ങള്‍ക്ക് കൃത്യമായ വില നല്‍കിയിട്ടുണ്ട് .പക്ഷെ കേരളത്തിലെ പല വളക്കടകളിലും വ്യത്യസ്ത തുക ആണ് ഈടാക്കുന്നത് . പല സഹകരണ സൊസൈറ്റി കീഴിലും ഉള്ള വളക്കടകളില്‍ പല വിധ വില . കൂടിയ തുക ഈടാക്കുന്ന പല സഹകരണ സൊസൈറ്റി വളക്കടകളും കാണുന്നു . ചാക്കുകളില്‍ അമ്പതു രൂപ അധികം ഈടാക്കുന്നു എന്നാണ് പരാതി .
കേരളത്തിലെ ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇത്തരം പരാതികള്‍ ലഭിച്ചു . പരാതികള്‍ എല്ലാം കൂടി ഫയലില്‍ തന്നെ . കുഴിച്ചിട്ട പരാതികള്‍ മുളച്ചു പൊന്തില്ല തളിര്‍ക്കില്ല പൂക്കില്ല കായ്ക്കില്ല നൂറു മേനി പോയിട്ട് ഒരു പതിര് എങ്കിലും കാഴ്ച്ചവെക്കില്ല . ലഭിച്ച പരാതികള്‍ എല്ലാം പൂഴ്ത്തി .
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വളങ്ങള്‍ മൂന്നു ഇരട്ടി ലാഭത്തിന് വില്‍ക്കുന്ന വളക്കടകള്‍ ഉണ്ട് . രാസ വളങ്ങള്‍ ചേര്‍ക്കാതെ ഒന്നും വളരില്ല പൂക്കില്ല നൂറു മേനി വിളവ് തരില്ല എന്ന രീതിയാണ് . ഇവിടെയാണ് രാസ വള മാഫിയായുടെ കൊള്ള ലാഭം . വിത്തുകള്‍ മുളയ്ക്കാന്‍ രാസവളം ,കിളിര്‍ക്കാനും വളരാനും കരുത്തു ആര്‍ജിക്കാനും വള മാഫിയ പറയുന്ന കാലയളവില്‍ രാസ വളം ചേര്‍ക്കണം . ഒടുവില്‍ പൂ വിരിയാന്‍ പോലും രാസവളം . കായ വീര്‍ത്തു വരുമ്പോള്‍ കര്‍ഷകന് ആനന്ദം . പക്ഷെ ഈ കായ ഫലങ്ങള്‍ തിന്നുന്ന ആളുകള്‍ക്ക് ഉണ്ടാകുന്നത് കൊടിയ മാറാരോഗം . കൃഷി വകുപ്പ് വരെ രാസ വളങ്ങളെ പ്രോത്സാഹിപ്പിക്കുന്നു .എന്തിനു വേണ്ടി . ?
കേരളത്തില്‍ ജൈവ വളം ഉപയോഗിച്ച് നൂറുമേനി വിളവ് കൊയ്ത കര്‍ഷകര്‍ ഉണ്ടായിരുന്നു .അവര്‍ പച്ചിലയും ചാരവും ചാണകവും ഉപയോഗിച്ച് കൃഷി നടത്തി .ഇന്നത്തെ കര്‍ഷകര്‍ക്ക് കൃഷി നടത്തണം എങ്കില്‍ രാസ വളം വേണം . മണ്ണിലെ കലപ്പയായ മണ്ണിര കൃഷിയിടം വിട്ടു . “മണ്ണിര കുരിച്ചില്‍ ” എന്തെന്ന് പോലും പുതു തലമുറയ്ക്ക് അറിയില്ല .
രാസ വള പ്രയോഗം മണ്ണില്‍ മാറ്റങ്ങള്‍ വരുത്തി . കൃഷി ഓഫീസുകളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കൂടിയിട്ടും നാട്ടില്‍ തരിശു സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണം കൂടി . കണ്ണായ ഭൂമിയെല്ലാം പാഴായി കിടക്കുന്നു .രാസ വള പ്രയോഗം കൊണ്ട് കേരളം ഒരു ഊഷര (ഒന്നും വിളയാത്ത സ്ഥലം, മരുഭൂമി)ഭൂമിയാകാന്‍ കാലം ഏറെ വേണ്ട .