
konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സി.ടി ലതിക കുമാരി അധ്യക്ഷയായി.
കോന്നി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തുളസിമണിയമ്മ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍ പദ്ധതി വിശദീകരിച്ചു. കര്‍ഷകര്‍ക്കുള്ള പച്ചക്കറി, കുരുമുളക്, തെങ്ങിന്‍ തൈ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം തുളസി മോഹന്‍, കൃഷി ഓഫീസര്‍ ലിനി ജേക്കബ്, അസിസ്റ്റന്റ് അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.