Trending Now

റാന്നി പെരുനാട്: ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

Spread the love

 

konnivartha.com :റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന വ്യക്തിത്വ വികസന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.എസ് മോഹനന്‍ നിര്‍വഹിച്ചു.

പെരുനാട് സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ വൈസ് പ്രസിഡന്റ് ഡി.ശ്രീകല അധ്യക്ഷയായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി. പരിശീലക ജൂലി മേരി എബ്രഹാം ത്രിദിന പരിശീലനത്തിനു നേതൃത്വം നല്‍കും. ഗ്രാമ പഞ്ചായത്ത് അംഗം സുകുമാരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.എന്‍.വി ധരന്‍, സെക്രട്ടറി സുനില്‍ കുമാര്‍, പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!