
konnivartha.com: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടത് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും വകുപ്പിൻ്റെയും അനാസ്ഥ കാരണമാണെന്ന് ചൂണ്ടികാണിച്ചു കൊണ്ട് വകുപ്പ് മന്ത്രിയുടെ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു.
പ്രതിഷേധ ജ്വാല സംഗമത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ഡി സി സി സെക്രട്ടറി എലിസബത്ത് അബു, റോജി എബ്രഹാം, ശ്യാം. എസ് കോന്നി, സൗദ റഹിം, അനിസാബു, തോമസ് കാലായിൽ, അസീസ് കുട്ടി, ഐവാൻ വകയാർ, രാജീവ് മള്ളൂർ, പി.എച്ച് ഫൈസൽ, ഷിജു അറപ്പുരയിൽ, ജോയി തോമസ്, സലാം കോന്നി, ബിനു മരുതിമൂട്ടിൽ, പ്രിയ എസ്. തമ്പി, പി. വി ജോസഫ്, സി.കെ ലാലു, ജോളി തോമസ്, സുലേഖ വി. നായർ, മോഹനൻ കാലായിൽ, ജി. സലിം, ശ്രീകുമാരി, അർച്ചന ബാലൻ, സന്തോഷ് കുമാർ, അജയകുമാർ, ജി. സണ്ണികുട്ടി, റോബിൻ കാരാവള്ളിൽ, അനിൽ വിളയിൽ, ബാബു നെല്ലിമൂട്ടിൽ, ഹബീബ് കോന്നി, ബിജു കുമ്മണ്ണൂർ, കാർത്തിക് മുരിങ്ങമംഗലം, ബിനു വർഗീസ് എന്നിവർ പ്രസംഗിച്ചു.