Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/07/2025 )

Spread the love

കുന്നന്താനം മൃഗാശുപത്രി കെട്ടിട നിര്‍മ്മാണോദ്ഘാടനം  (ജൂലൈ അഞ്ച് ശനി)
മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും

കുന്നന്താനം മൃഗാശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം  (ജൂലൈ അഞ്ച് ശനിയാഴ്ച) വൈകിട്ട് മൂന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. മാത്യു. ടി. തോമസ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. സന്തോഷ് പദ്ധതി വിശദീകരണം നടത്തും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മണ്ഡലത്തില്‍ എം എല്‍ എ ഫണ്ട് വിനിയോഗിച്ച് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം അടൂര്‍ ബിആര്‍സി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭ ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനായി. അങ്ങാടിക്കല്‍ എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍ എസ്.ടി. ബോസ് സംസാരിച്ചു. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.

ലഹരി വിരുദ്ധ ബോധവല്‍കരണം

നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍  തിരുവല്ല മാര്‍ത്തോമ  കോളജില്‍ അധ്യാപകര്‍, ജീവനക്കാര്‍,  വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.  പ്രിന്‍സിപ്പല്‍ ഡോ. റ്റി. കെ മാത്യു വര്‍ക്കി    ഉദ്ഘാടനം ചെയ്തു. കോളേജ് എന്‍ എസ് എസ്  പ്രോഗ്രാം ഓഫിസര്‍ ഡോ.അനിത ജോര്‍ജ് വര്‍ഗീസ് അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, കിടങ്ങന്നൂര്‍ നവദര്‍ശന്‍ ഡീ അഡിക്ഷന്‍  സെന്റര്‍ ഡയറക്ടര്‍ റവ. അഭിഷേക് ഡാന്‍ ഉമ്മന്‍,  പ്രിവന്റീവ് ഓഫിസര്‍ ആന്‍ഡ്  വിമുക്തി  ജില്ലാ മെന്റര്‍ ബിനു. വി. വര്‍ഗീസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വര്‍ഷ എന്നിവര്‍ പങ്കെടുത്തു.


ലഹരി വിരുദ്ധ ബോധവല്‍കരണം

നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും അടൂര്‍  ഗാന്ധിഭവന്‍ ലഹരി വിമോചന ചികിത്സാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ ജിബിഎച്ച്എസ്എസില്‍ അധ്യാപകര്‍, ജീവനക്കാര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണം  സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്  ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക അധ്യക്ഷയായ ചടങ്ങില്‍  ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ഗാന്ധിഭവന്‍ ഐആര്‍സിഎ പ്രോജക്ട് ഡയറക്ടര്‍ എസ്. ശ്രീലക്ഷ്മി,  കൗണ്‍സിലര്‍ എസ്. രേഷ്മ എന്നിവര്‍ പങ്കെടുത്തു.


കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം

ജില്ലാ  ഖാദി ഗ്രാമവ്യവസായ  ഓഫീസിനു കീഴില്‍  കൊടുമണ്ണില്‍  പുതിയ  കുപ്പടം  ഖാദി നെയ്ത്ത് കേന്ദ്രത്തിന്റെ   ഉദ്ഘാടനം  ഖാദി  ഗ്രാമവ്യവസായ  ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍                    നിര്‍വഹിച്ചു. ബോര്‍ഡ് അംഗം സാജന്‍ തൊടുക അധ്യക്ഷനായി. ഖാദി ബോര്‍ഡ്  സെക്രട്ടറി ഡോ.കെ.എ. രതീഷ്  കൊടുമണ്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വിപിന്‍ കുമാര്‍, വാര്‍ഡ് അംഗങ്ങളായ എ.ജി.ശ്രീകുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, അഞ്ജന ബിജുകുമാര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍ ജസി ജോണ്‍, ശക്തിഭദ്ര സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ്  എ.വിജയന്‍ നായര്‍, സെക്രട്ടറി പി.കെ.രവീന്ദ്രന്‍ നായര്‍, ട്രഷറര്‍ ശ്രീജിത്ത് ഭാനുദേവ് എന്നിവര്‍ പങ്കെടുത്തു.


സ്‌പോട്ട് അഡ്മിഷന്‍

പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) ല്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, എം എസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബികോം അക്കൗണ്ടിംഗ്, എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്‌സുകള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ : 9446302066, 8547124193, 7034612362

സൗജന്യ തൊഴില്‍ പരിശീലനം

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ  മൊബൈല്‍   ഫോണ്‍     റിപ്പയറിങ്ങ ് പരിശീലനം  ആരംഭിച്ചു. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04682 992293, 04682 270243.


അപേക്ഷ ക്ഷണിച്ചു

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍ സ്റ്റഡീസ് /സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി /സോഷ്യോളജി ബിരുദാനന്തര ബിരുദമുളള വനിതകളില്‍  നിന്ന് അപേക്ഷ ക്ഷണിച്ചു. പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31 നകം അപേക്ഷ ലഭിക്കണം. ഫോണ്‍ : 04734216444.

യോഗ പരിശീലകരെ ആവശ്യമുണ്ട്

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍  വയോജനങ്ങള്‍ക്ക് യോഗ പരിശീലനത്തിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ് ബിരുദം / തത്തുല്യം, യോഗ അസോസിയേഷന്‍ / സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം എന്നീ യോഗ്യതയുളളവരില്‍ നിന്ന് യോഗപരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31 നകം അപേക്ഷ ലഭിക്കണം. ഫോണ്‍ : 04734216444.

വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതി

ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/ സ്വാശ്രയ/ഓട്ടോണമസ് സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുള്ള സ്‌കൂള്‍ / കോളജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം.   അവസാന തീയതി ഡിസംബര്‍ 31.  ഫോണ്‍ : 0468 2325168.

പരിണയം പദ്ധതി

ഭിന്നശേഷിക്കാരായ സ്ത്രീ /പുരുഷന്‍മാര്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്കും സാമൂഹിക നീതി വകുപ്പ് വഴി ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala മുഖേന  അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04682325168.

error: Content is protected !!