
konnivartha.com: വായന മാസാചരണത്തിന്‍റെ ഭാഗമായി കോന്നി ഗവൺമെൻ്റ് എൽ.പി.സ്ക്കൂളിലെ കുട്ടികൾ കോന്നി പബ്ലിക്ക് ലൈബ്രറി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അംഗത്വം എടുക്കുകയും ചെയ്തു. തുടർപരിപാടികളായി വായനോത്സവവും, വായനയുമായി ബന്ധപ്പെടുത്തി വിവിധ മത്സരങ്ങളും നടത്തുന്നതിന് തീരുമാനിച്ചു.
സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് പി .സുജ, അദ്ധ്യാപകരായ വിജിത ഗോപി,സി.ശിബിൽ, എച്ച്. അന്നമ്മ മാത്യു, സൂര്യനാഥ്, എ.വൈഗ , പി.ആരാധ്യ , ഫാത്തിമ സഹ്റ , ധാർമിക് വീണ, അഷ്കർ ജിജു ,അയ്മെൻ സിദ്ധിഖ്, എന്‍ എസ് മുരളിമോഹൻ, ബി.ശശിധരൻ നായർ, എസ്.കൃഷ്ണകുമാർ, ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു.