Trending Now

ശബരിമലയുടെ പേരില്‍ അന്യ സംസ്ഥാനത്ത് അനധികൃത പണപ്പിരിവ്

Spread the love

 

konnivartha.com: ശബരിമല ക്ഷേത്രത്തിന്‍റെ  പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ട സംഭവത്തില്‍ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല കോഡിനേറ്റര്‍ എന്ന വ്യാജേന അനധികൃതമായി സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരിലാണ് ചിലര്‍ പണപ്പിരിവ് നടത്തിയിരുന്നത്.ഇത്തരത്തില്‍ ഒരു വ്യക്തികളേയും ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടില്ല.

അവര്‍ നടത്തുന്ന പണപ്പിരിവ് അനധികൃതമാണ്. ഈ സാഹചര്യത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്കേഷന്‍സ് ഓഫീസറെ സ്‌പോണ്‍സര്‍ കോര്‍ഡിനേറ്ററായും, ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫറെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായും നിയമിച്ചുകൊണ്ട് പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജി.എസ്. അരുണിനെ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പി. വിജയകുമാറിനെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായും നിര്‍മ്മിച്ചു. അനധികൃത പണപ്പിരിവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

അന്യ സംസ്ഥാനങ്ങളില്‍ ശബരിമല കോഡിനേറ്റര്‍ എന്ന വ്യാജേന അനധികൃതമായി സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരിലാണ് ചിലര്‍ പണപ്പിരിവ് നടത്തുന്നത് . തമിഴ്‌നാട്‌ ,കര്‍ണ്ണാടക , ആന്ധ്രാപ്രദേശ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് പ്രധാനമായും ശബരിമല കോഡിനേറ്റര്‍ എന്ന വ്യാജേന ചിലര്‍ അനധികൃതമായി പണം പിരിക്കുന്നത് എന്നാണ് പരാതി .

error: Content is protected !!