Trending Now

കമ്പിയില്‍ കമ്പ് കുരുങ്ങിയിട്ട് ആഴ്ചകള്‍ : എടുത്തു കളയാന്‍ വകയാര്‍ കെ എസ് ഇ ബിയില്‍ ആളില്ലേ ..?

Spread the love

 

konnivartha.com: കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത കമ്പിയില്‍ മഹാഗണി ഇനത്തില്‍ ഉള്ള ശിഖരത്തോടെ കൂടിയ കമ്പ് കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു . ചിലര്‍ വകയാര്‍ ഓഫീസില്‍ വിളിച്ചു കാര്യം പറഞ്ഞിട്ടും ജീവനക്കാര്‍ക്ക് അനക്കം ഇല്ല .

വകയാര്‍ എം ല്‍ എ പടി- അരുവാപ്പുലം തേക്ക് തോട്ടം റോഡില്‍ ഐ പി സി യുടെ സമീപം മേലേതില്‍ പടിയിലെ പോസ്റ്റിലും ലൈനിലുമാണ് ശിഖരത്തോടെ ഉള്ള കമ്പ് കുരുങ്ങി കിടക്കുന്നത്. ലൈന്‍മാന്മാര്‍ ഇത് വഴി കടന്നു പോകുന്നു എങ്കിലും പോസ്റ്റില്‍ കയറി എടുത്തു കളയാന്‍ ഉള്ള മടി കൊണ്ട് ഈ കമ്പ് ഇവിടെ തന്നെ കിടക്കുന്നു .

ഉണങ്ങിയ കമ്പായതിനാല്‍ ഷോര്‍ട്ട് ആയിട്ടില്ല . എന്നാല്‍ ഫോണില്‍ കൂടി പരാതി പറഞ്ഞിട്ടും ഈ കമ്പ് എടുത്തു കളയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല . ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ശ്രദ്ധിക്കണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .

error: Content is protected !!