പത്തനംതിട്ട ഓമല്ലൂരിൽ ബിജെപി – സിപിഎം സംഘർഷം

Spread the love

 

ബിജെപി – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും മറ്റൊരു സിപിഎം പ്രവർത്തകനും മർദനമേറ്റു.സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനെയും ഒരു സിപിഎം പ്രവർത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.

2 സിപിഎം പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.പകൽ സമയത്തെ പ്രശ്നങ്ങൾക്കു ശേഷം രാത്രി ഇരു വിഭാഗങ്ങളും ഓമല്ലൂരിൽ പ്രകടനം നടത്തിയതോടെ 2 മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു.പത്തനംതിട്ട, അടൂർ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയാണ് സംഘർഷം കനക്കുന്നതു തടഞ്ഞത്.കനത്ത പട്രോളിങ് നടത്താനാണു പൊലീസ് തീരുമാനം.

error: Content is protected !!