ചമ്പക്കുളം വള്ളംകളി:ചെറുതന ചുണ്ടൻ ജേതാക്കളായി

Spread the love

 

konnivartha.com: കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തില്‍ ചെറുതന ചുണ്ടൻ ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫി കിരീടം നേടിയ അഴകിന്‍റെ രാജകുമാരന്‍ ചെറുതന ചുണ്ടനെ നയിച്ചത് (PBC)പള്ളാതുരുത്തി ബോട്ട് ക്ലബാണ്.

പമ്പയാറ്റിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി.

ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷൻ്റെ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനവും നേടി. യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടൻ ലൂസേസ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി.

വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് ഫാൻസ് ക്ലബ്ബിൻ്റെ അമ്പലക്കടവൻ ഒന്നാം സ്ഥാനവും നടുവിലേപ്പറമ്പിൽ കൾച്ചറൽ ഡെവലപ്മെൻ്റ് സെൻ്റർ ആൻഡ് സൊസൈറ്റി ക്ലബ്ബിൻ്റെ നവജ്യോതി രണ്ടാം സ്ഥാനവും നേടി.

വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ്ബിന്റെ പി ജി കരിപ്പുഴ ഒന്നാം സ്ഥാനവും കൊടുപ്പുന്ന ബോട്ട് ക്ലബ്ബിൻ്റെ ചിറമേൽ തോട്ടുകടവൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കൊടിക്കുന്നിൽ സുരേഷ് എംപിയും തോമസ് കെ തോമസ് എംഎൽഎയും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

error: Content is protected !!