ദേശീയ പണിമുടക്ക് :കോന്നിയിൽ പ്രകടനവും ധർണയും നടത്തി

Spread the love

konnivartha.com: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സി ഐ ടി യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ പ്രകടനവും,ധർണയും നടത്തി.സെൻട്രൽ ജംങ്ഷനിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എം.എസ്.ഗോപി ന്യൂൻ അധ്യക്ഷനായി. പഞ്ചായത്ത് കോ-ഓഡിനേഷൻ കൺവീനർ ഷാഹീർ പ്രണവം സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, പ്ലാൻ്റേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്യാംലാൽ, കർഷക സംഘം ഏരിയാ സെക്രട്ടറി ആർ.ഗോവിന്ദ്, പ്രസിഡൻ്റ് കെ.എസ്.സുരേശൻ, വി കെ ടി എഫ് ഏരിയാ പ്രസിഡൻ്റ് ടി.രാജേഷ് കുമാർ, കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി വർഗീസ് ബേബി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഷിജു ഏബ്രഹാം, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി സന്തോഷ് പി മാമ്മൻ നന്ദി പറഞ്ഞു.

error: Content is protected !!