ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Spread the love

 

ഇന്ത്യാ ഗവൺമെറ്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ എന്നിവയിലെ മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (MTS), ഹവൽദാർ തസ്തികകളിലേക്ക് നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഈ തസ്തികകൾ ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് ‘സി’, നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ വിഭാഗത്തിൽ പെടുന്നു.

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസാണ്. 2025 സെപ്റ്റംബർ 20 നും 2025 ഒക്ടോബർ 24 നും ഇടയിൽ താൽക്കാലികമായി നടത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഒരു ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്.

അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 24 (രാത്രി 11.00 മണി) ആണ്. യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, പരീക്ഷാ സിലബസ്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് https://ssc.gov.in എന്ന ഔദ്യോഗിക SSC വെബ്‌സൈറ്റ് സന്ദർശിക്കുക.

STAFF SELECTION COMMISSION INVITES ONLINE APPLICATIONS FOR MTS AND HAVALDAR POSTS

The Staff Selection Commission (SSC) has invited online applications for recruitment to the posts of Multi-Tasking (Non-Technical) Staff (MTS) and Havaldar in various Ministries, Departments, and Offices of the Government of India. These posts fall under the General Central Service Group ‘C’, Non-Gazetted, Non-Ministerial category.

The minimum educational qualification required for applying to these posts is a pass in Class 10. The recruitment will be conducted through an Open Competitive Computer Based Examination, tentatively scheduled to be held between September 20, 2025 and October 24, 2025.

Applications are to be submitted through online mode only. The last date for receipt of online applications is July 24, 2025 (23:00 hrs). Interested candidates are advised to visit the official SSC website at https://ssc.gov.in for detailed information regarding eligibility criteria, age limits, examination scheme, syllabus, and other relevant instructions.

error: Content is protected !!